ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 286 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 26,572 പേർ കോവിഡ് വിമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. India reports 20,550 new COVID-19 cases, 26,572 recoveries, and 286 deaths in last 24 hours, as per Union Health Ministry Total cases: 1,02,44,853 Active cases: 2,62,272 Total recoveries: 9,83,4141 Death toll: 1,48,439 pic.twitter.com/9br6ssSed2 — ANI (@ANI) December 30, 2020 രാജ്യത്ത് മൊത്തം 1,02,44,853 പേർ കോവിഡ് ബാധിതരായി. ഇതിൽ 2,62,272 പേർ ചികിത്സയിൽ തുടരുമ്പോൾ 9,83,4141 പേർ കോവിഡ് മുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 1,48439 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ദേശീയ കോവിഡ് നിയന്ത്രണവിഭാഗം പുറത്തുവിട്ട കണക്കിലാണ് മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രോഗവ്യാപനത്തിൽ മുൻനിരയിലാണെന്ന് സൂചിപ്പിക്കുന്നത്. 100 കോവിഡ് പരിശോധനയിൽ പത്ത് രോഗികൾ എന്ന നിലയിലാണിപ്പോൾ കേരളം. ഡിസംബർ 13 മുതൽ 26 വരെയുള്ള കണക്കെടുപ്പിൽ രാജ്യത്ത് ഇത്രയും ഉയർന്ന നിരക്കിൽ കോവിഡ് വ്യാപനം കേരളത്തിൽ മാത്രമേയുള്ളൂ. ദേശീയതലത്തിൽ 2.24 ശതമാനം എന്ന നിരക്കിലേക്ക് രോഗവ്യാപനം കുറഞ്ഞിരുന്നു. ഇതേ കാലയളവിലാണ് കേരളം 9.4 ശതമാനത്തിൽനിന്ന് പത്തുശതമാനത്തിലേക്ക് എത്തിയത്. തൊട്ടുപിന്നിൽ ഗോവയാണ്. 6.04 ശതമാനം. അസം-0.45, ബിഹാർ-0.47, ആന്ധ്രാപ്രദേശ്-0.69, യു.പി.-0.85, ജാർഖണ്ഡ്-1.02, ഒഡിഷ-1.05, ജമ്മുകശ്മീർ-1.1, കർണാടക-1.11, തെലങ്കാന-1.19, ഡൽഹി-1.39, തമിഴ്നാട്-1.57 എന്നിങ്ങനെയാണ് വ്യാപനനിരക്കിൽ പിന്നിലുള്ള സംസ്ഥാനങ്ങൾ. Content Highlight: India reports 20,550 new COVID-19 cases
from mathrubhumi.latestnews.rssfeed https://ift.tt/2L9Zr8g
via
IFTTT