ന്യൂഡൽഹി: ഉള്ളിയുടെ വൻ വിലക്കയറ്റത്തെ സംബന്ധിച്ച് പാർലമെന്റിൽ അസാധാരണ മറുപടിയുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. ഉള്ളിയുടെ വില വർധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നും തന്റെ വീട്ടിൽ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നതെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു. മന്ത്രിയുടെ പരാമർശം സഭയിലെ മറ്റംഗങ്ങളിൽ ചിരി പടർത്തി. ഉള്ളി കൂടുതൽ കഴിക്കുന്നത് പ്രകോപനത്തിനിടയാക്കുമെന്നും ഇതിനിടെ ഒരു സംഭാംഗം പറയുകയുണ്ടായി. രാജ്യത്ത് ഉള്ളി വില വർധിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ സ്വീകരിച്ച വിവിധ നടപടികൾ ധനമന്ത്രി വിശദീകരിക്കവേയാണ് ഈ പരാമർശമുണ്ടായത്. കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി, സ്റ്റോക്ക് പരിധി നടപ്പിലാക്കി, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു, ഉള്ളി മിച്ചമുള്ള ഇടങ്ങളിൽ നിന്ന് രാജ്യത്ത്ഉള്ളികുറവ് ഉള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നു. തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര സർക്കാർ ചെയ്ത്ക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി വിശദീകരിച്ചു. ഇടപാടുകളിൽ നിന്ന് ദല്ലാൾമാരേയും ഇടനിലക്കാരേയും പൂർണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഉള്ളിയടക്കമുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാർലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഉള്ളിയുടെ വില 110 മുതൽ 160 രൂപ വരെയാണ്. Content Highlights:I Dont Eat A Lot Of Onion-Nirmala Sitharaman In Parliament
from mathrubhumi.latestnews.rssfeed https://ift.tt/34MayZP
via
IFTTT