Breaking

Thursday, December 5, 2019

അദാലത്തില്‍ മന്ത്രി പങ്കെടുക്കുമെന്ന് ഉത്തരവ്‌, ചട്ടലംഘനത്തില്‍ ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: സർവകലാശാലാ മാർക്ക് ദാന വിവാദത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സർവകലാശാലാ ചട്ടം ലംഘിച്ചെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മന്ത്രി അദാലത്തിൽ പങ്കെടുക്കുകയും ഫയലുകളിൽ തീരുമാനമെടുക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അദാലത്തിന്റെ ഫയലുകൾ കാണണമെന്ന് പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു. വിവിധ സർവകലാശാലകൾ അദാലത്ത് നടത്തുന്നത് സംബന്ധിച്ച് ഫെബ്രുവരി നാലിന് ഇറങ്ങിയ ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ ആറ് സർവകലാശാലകളിൽ ഫയൽ അദാലത്ത് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദേശിക്കുന്ന ഉത്തരവാണ് ഇത്. ഇതിലാണ് മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള വ്യക്തമായ സൂചനയുള്ളത്. മന്ത്രി ഈ അദാലത്തിൽ പങ്കെടുക്കുമെന്ന് ഉത്തവിൽ പ്രത്യേകം പറയുന്നു. അദാലത്തിനായി ലഭിക്കുന്ന അപേക്ഷകൾ അതേദിവസം ഇത്തരം സമിതികൾ പരിശോധിച്ച് തീർപ്പാക്കാവുന്നതാണെങ്കിൽ സംഘാടകസമിതിതലത്തിൽ തീർപ്പാക്കണമെന്നും മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയൽ മാത്രം മന്ത്രിയുടെ പരിഗണനയ്ക്ക് അദാലത്ത് ദിവസം നൽകണമെന്നും പറയുന്നുണ്ട്. അദാലത്തിന്റെ ഉദ്ഘാടന പരിപാടിയിൽ മാത്രമേ താൻ പങ്കെടുത്തിട്ടുള്ളൂ എന്നും അദാലത്തിൽ മറ്റുതരത്തിലുള്ള ഇടപെടൽ നടത്തിയിട്ടില്ലെന്നുമായിരുന്നു നേരത്തെ മന്ത്രി ജലീൽ പറഞ്ഞിരുന്നത്. എന്നാൽ സിൻഡിക്കേറ്റിന്റെ പരിഗണനയിലും തീരുമാനമാകാത്ത ഫയലുകൾ മന്ത്രിയുടെ മുൻപിൽ എത്തിയതായാണ് ഇപ്പോൾ പുറത്തുവന്ന ഉത്തരവ് വ്യക്തമാക്കുന്നത്. ചാൻസിലറുടെ അനുമതിയില്ലാതെ ഇത്തരം ഫയൽ അദാലത്തുകളിൽ പങ്കെടുക്കാൻതന്നെ സർവകലാശാലാ ചട്ടം അനുവദിക്കുന്നില്ല എന്നിരിക്കെയാണ് ചട്ടവിരുദ്ധമായ ഇടപെടൽ നടത്തിയതായി വ്യക്തമായിരിക്കുന്നത്. Content Highlights:MG University Mark donation controversy- new evidences of Minister jaleels argument Overcoming


from mathrubhumi.latestnews.rssfeed https://ift.tt/362yBUp
via IFTTT