Breaking

Thursday, December 5, 2019

ശബരിമലയിൽ മൊബൈൽ ഫോണിന് നിയന്ത്രണം

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മേലേതിരുമുറ്റത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. ഫോണിൽ സംസാരിക്കുന്നത്, ചിത്രങ്ങളും വീഡിയോയും പകർത്തുന്നത് തുടങ്ങിയവയ്ക്കാണ് നിരോധനം. ക്ഷേത്രത്തിന്റെ ചിത്രങ്ങളും മറ്റും സാമൂഹികമാധ്യമങ്ങളിൽ ദുരുപയോഗം ചെയ്യുന്നതുകൂടി കണക്കിലെടുത്താണ് നിരോധിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ശ്രീകോവിൽ നിൽക്കുന്നതുൾപ്പെടെയുള്ള തിരുമുറ്റത്ത് ഫോൺ ഉപയോഗം അനുവദിക്കില്ല. ശ്രീകോവിലിനു മുന്നിലും സമീപത്തും ഫോണിലെ സംസാരം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുന്നത് പതിവാണിപ്പോൾ. ഇത് തടയും. ഒരുവർഷം മുമ്പുതന്നെ ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കുള്ളിലും മൊബൈൽ ഫോണുകൾ പൂർണമായി നിരോധിച്ചിരുന്നതാണ്. എന്നാലിത് ഫലപ്രദമായി നടപ്പാക്കാനായില്ല. ലക്ഷക്കണക്കിനു തീർഥാടകരെത്തുന്ന സന്നിധാനത്തും നിരോധനത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടൈന്നു ബോർഡ് വ്യക്തമാക്കി. ഇനിമുതൽ ഫ്ളൈഓവർ ഇറങ്ങിവരുന്ന തീർഥാടകർ തിരുമുറ്റത്ത് ഫോൺ ഉപയോഗിക്കരുതെന്നു പറഞ്ഞു ബോധ്യപ്പെടുത്തും. ഫോൺ ഓഫ് ചെയ്ത് കൈവശം സൂക്ഷിക്കണം. അടുത്ത കൊല്ലം മുതൽ മൊബൈൽ ഫോണുമായി മേലേതിരുമുറ്റത്ത് തീർഥാടകർ എത്താതിരിക്കാൻ സംവിധാനമുണ്ടാക്കും. content highlights:mobile phone ban in sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2ONOKrc
via IFTTT