ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും വിജയിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ടോട്ടൻഹാമിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ചെൽസിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചപ്പോൾ യുണൈറ്റഡ് വാറ്റ്ഫഡിനോട് തോറ്റു. ഇപിഎല്ലിൽ ഫ്രാങ്ക് ലാംപാർഡും ഗുരു മൗറിന്യോയും നേർക്കുനേർ വന്ന പോരാട്ടം കൂടിയായിരുന്നു ചെൽസി-ടോട്ടൻഹാം മത്സരം. 12-ാം മിനിറ്റിൽ വില്ല്യനിലൂടെ ചെൽസി ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ചെൽസി രണ്ടാം ഗോളും നേടി. വില്ല്യൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാറ്റ്ഫഡാണ് അട്ടിമറിച്ചത് (2-0). ഇസ്മയില്ല സാർ (5-0) ട്രോയി ഡീനെ (പെനാൽട്ടി 54) എന്നിവർ ഗോൾ നേടി. അതേസമയം മാഞ്ചെസ്റ്റർ സിറ്റി 3-1ന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. റിയാദ് മഹ്റെസ് (30) ഇൽകേ ഗുണ്ടോഗൻ (പെനാൽട്ടി 43) ഗബ്രിയേൽ ജെസ്യൂസ് (69) എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടു. ജെയ്മി വാർഡി (22) ലെസ്റ്റർ സിറ്റിക്കായി ഗോൾ നേടി. Content Highlights: EPL 2019 Manchester United Manchester City Chelsea
from mathrubhumi.latestnews.rssfeed https://ift.tt/395V0CT
via
IFTTT