അബുജ(നൈജീരിയ): നൈജീരിയൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാർ മോചിതരായി. ഡിസംബർ മൂന്നിനാണ് ബോണി ദ്വീപിനു സമീപത്തുനിന്ന് ഹോങ്കോങ്ങിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യക്കപ്പലിൽനിന്ന് ഇവരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നെജീരിയയുടെ നാവികസേനയും ഷിപ്പിങ് കമ്പനിയും സ്ഥിരീകരിച്ചതായി നൈജീരിയയിലെ ഇന്ത്യൻഹൈക്കമ്മീഷൻ അധികൃതർ അറിയിച്ചു. എ.ആർ.എക്സ് മാരിടൈം നൽകുന്ന വിവരപ്രകാരം 18 ഇന്ത്യക്കാർ ഉൾപ്പെടെ പത്തൊമ്പതുപേരെയാണ് ഡിസംബർ മൂന്നിന് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. Nigerian Navy @NigerianNavy and Shipping Company have confirmed release of 18 Indian nationals, taken hostage from MT Nave Constallation on 3 December. Thank all stake holders involved in their safe release. @DrSJaishankar @MEAIndia @shipmin_india @nimasaofficial @SecretaryEr — India in Nigeria (@india_nigeria) December 22, 2019 content highlights:18 indians kidnapped by pirates from nigerian coast released
from mathrubhumi.latestnews.rssfeed https://ift.tt/2QfQiJW
via
IFTTT