Breaking

Monday, December 23, 2019

ഇത് നാം ഇന്ത്യക്കാരെന്ന് കാണിച്ചുകൊടുക്കേണ്ട സമയമെന്ന് രാഹുല്‍, ധര്‍ണയില്‍ പങ്കുചേരാന്‍ ആഹ്വാനം

ഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്ഘട്ടിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണയിൽ പങ്കുചേരാൻ യുവജനങ്ങളോടും വിദ്യാർഥികളോടും ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ്മഹാപ്രതിഷേധധർണയിൽ പങ്കുചേരാൻ ആവശ്യപ്പെടുന്നത്.തിങ്കളാഴ്ച വൈകുന്നേരം രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിന് സമീപത്താണ് കോൺഗ്രസ് ധർണ. പ്രിയപ്പെട്ട വിദ്യാർഥികളേ, യുവജനങ്ങളെ,ഇന്ത്യക്കാരനാണെന്ന് തോന്നിയാൽ മാത്രം പോരാ. ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താൽ ഇന്ത്യയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നുകാണിക്കേണ്ടതും അനിവാര്യമാണ്.-രാഹുൽ ട്വീറ്റ് ചെയ്തു. Dear Students & Youth of 🇮🇳, It's not good enough just to feel 🇮🇳. At times like these it's critical to show that you're 🇮🇳 & won't allow 🇮🇳 to be destroyed by hatred. Join me today at 3 PM at Raj Ghat, to protest against the hate & violence unleashed on India by Modi-Shah. — Rahul Gandhi (@RahulGandhi) December 23, 2019 പൗരത്വനിയമഭേദതിക്കെതിരെ രാജ്യമാട്ടാകെ പ്രതിഷേധിക്കുമ്പോൾ കോൺഗ്രസിന്റെ നേതാക്കൾ എവിടെയെന്ന് ചോദ്യമുയർന്നിരുന്നു. മുൻകൂട്ടിനിശ്ചയിച്ചതുപ്രകാരം വിദേശസന്ദർശനത്തിലായിരുന്നു രാഹുൽ. വിമർശനങ്ങൾക്കുള്ള കോൺഗ്രസ് മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടിൽ നടക്കുന്ന മഹാപ്രതിഷേധ ധർണ. സോണിയഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ ധർണയിൽ പങ്കെടുക്കും. Content Highlights: Rahul Gandhi, CAA, CAA Protest, Citizenship Amendment Act


from mathrubhumi.latestnews.rssfeed https://ift.tt/2sWarg4
via IFTTT