Breaking

Wednesday, December 25, 2019

സമാന്തര ടൂര്‍ണമെന്റ് വന്നേക്കും; ഐ.സി.സിയുമായി മുട്ടാന്‍ ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ബിഗ് ത്രീ ക്രിക്കറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി.) തമ്മിലുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. നാലാമതൊരു ടീമിനെക്കൂടി ഉൾപ്പെടുത്തി, വൻകിട ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ ശ്രമം തുടങ്ങി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലി ഇതിന്റെ മുൻനിരയിലുണ്ട്. ക്രിക്കറ്റിൽനിന്നുള്ള വരുമാനം പങ്കിടുന്നതിൽ ബിഗ് ത്രീ ടീമുകളും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചത്. പുതിയ ടൂർണമെന്റ് 2021 ഒക്ടോബറിൽ ഇന്ത്യയിൽ തുടങ്ങാനാണ് ആലോചന. ഓരോ വർഷവും ബിഗ് ത്രീയിലെ ഒരു ടീം ആതിഥ്യം വഹിക്കും. ചർച്ച തുടരുന്നു മൂന്നിലധികം ടീമുകൾ ഉൾപ്പെട്ട ടൂർണമെന്റുകൾ സാധാരണയായി ഐ.സി.സി.യാണ് നടത്തുക. ഓരോ രാജ്യത്തെയും ക്രിക്കറ്റ് ബോർഡുകൾക്ക് ഇത്തരം ടൂർണമെന്റ് നടത്താൻ അനുമതിയില്ല. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മൂന്നു ടീമുകൾ ഒരുമിച്ചുനിന്നാൽ ഐ.സി.സി. അതിന് വഴങ്ങേണ്ടിവരും. ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറർ അരുൺ സിങ് ധുമാൽ എന്നിവർ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡുമായി പ്രാരംഭ ചർച്ചനടത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് കെവിൻ റോബർട്സ് ചർച്ചകൾക്കായി അടുത്തമാസം ഇന്ത്യയിലെത്തും. അൽപം ചരിത്രം ഇന്ത്യക്കാരനായ ശശാങ്ക് മനോഹറാണ് ഇപ്പോൾ ഐ.സി.സി. ചെയർമാൻ. അദ്ദേഹം അധ്യക്ഷനായശേഷമാണ് ഐ.സി.സി.യുടെ വരുമാനം അംഗരാജ്യങ്ങൾക്ക് തുല്യമായി (ചില മാനദണ്ഡങ്ങൾക്കനുസൃതമായി ബിഗ് ത്രീ രാജ്യങ്ങൾക്ക് കൂടുതൽ പരിഗണനയുണ്ട്) നൽകാൻ തീരുമാനിച്ചത്. ഇതിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകൾക്ക് എതിർപ്പുണ്ടായിരുന്നു. കൂടുതൽ കാണികളും പരസ്യവരുമാനവുമെല്ലാം ഈ മൂന്നു രാജ്യങ്ങളിൽനിന്നാണ്. അതിൽത്തന്നെ, വരുമാനത്തിന്റെ പകുതിയിലേറെ ഇന്ത്യയിൽനിന്നാണെന്ന് കണക്കുകൾ പറയുന്നു. വരുമാനം തുല്യമായി വീതിക്കാനുള്ള തീരുമാനത്തെ ഐ.സി.സി. വാർഷികയോഗത്തിൽ ബിഗ് ത്രീ രാഷ്ട്രങ്ങൾ എതിർത്തെങ്കിലും ഭൂരിപക്ഷവോട്ടിന്റെ അടിസ്ഥാനത്തിൽ പാസായി. ഈ വരുമാനനഷ്ടം പരിഹരിക്കാനാണ് പുതിയ ടൂർണമെന്റ് തുടങ്ങുന്നത്. ലോകക്രിക്കറ്റിലെ പ്രധാന താരങ്ങൾ ഉൾപ്പെട്ട ടൂർണമെന്റ് തുടങ്ങിയാൽ കാണികൾ അതിന്റെപിന്നാലെ വരുമെന്നുറപ്പ്. ടൂർണമെന്റുകൾ ഇങ്ങനെ അംഗരാജ്യങ്ങളെല്ലാം ഉൾപ്പെട്ട ടൂർണമെന്റ് ഐ.സി.സി. എല്ലാ വർഷവും നടത്തുന്നുണ്ട്. ഈ വർഷം ഏകദിന ലോകകപ്പ് നടത്തി. അടുത്ത രണ്ടു വർഷങ്ങളിലും ട്വന്റി 20 ലോകകപ്പുണ്ട്. 2023-ൽ വീണ്ടും ഏകദിന ലോകകപ്പ് വരും. ഈവർഷം ടെസ്റ്റ് ചാമ്പ്യൻഷിപ്പും തുടങ്ങി. Content Highlights:BCCI president Sourav Ganguly on Indias 2021 four nation ODI Super Series


from mathrubhumi.latestnews.rssfeed https://ift.tt/2MGZwhF
via IFTTT