ആലപ്പുഴ: സിപിഎം വിട്ട് മുസ് ലിം ലീഗിൽ ചേക്കേറാൻ ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങളിൽ മറുപടിയുമായി ആലപ്പുഴ എം.പിയും സിപിഎം നേതാവുമായ എ.എം ആരിഫ്. നുണ പ്രചരിപ്പിക്കുന്നവർ അത് തുടർന്നോളൂ.. എന്നെ ഈ നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം.ആ ശക്തിയാണ് മുന്നോട്ടുള്ള യാത്രയിൽ എക്കാലവും ഉണ്ടായിരുന്നത്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. മിനിറ്റ് വച്ച് നിലപാടും പാർട്ടിയും മാറാൻ എന്നെ നയിക്കുന്നത്, മാപ്പെഴുതികൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല. സാമ്രാജ്യത്വത്തിന്റെയും കൊടിയദുഷ്പ്രഭുത്വത്തിന്റെയും വെടിയുണ്ടകളെ നെഞ്ചു വിരിച്ചു നേരിട്ട പുന്നപ്ര - വയലാർ ധീര സഖാക്കൾ ആണെന്നും വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് എ.എം. ആരിഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽനിന്ന് മുസ്ലിം ലീഗിലേക്ക് ആരിഫ് എന്നാണ് ഇപ്പോൾ ജന്മഭൂമി ഉയർത്തുന്ന കള്ള പ്രചാരണം. ഇന്ത്യയെന്ന മതേതര രാജ്യത്തിനു കളങ്കം ഉണ്ടാക്കുവാൻ തക്ക നിയമവുമായി ഇറങ്ങി തിരിച്ച ബിജെപി സർക്കാരിന് എതിരെ നിലപാട് എടുക്കുന്ന പാർട്ടിയുടെ അംഗമാണ് ഞാൻ. ഈ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കു എതിരെയുള്ള സംഘപരിവാർ ഗൂഢനയത്തിനു എതിരെ പാർലമെന്റിലും പുറത്തും നിലപാട് എടുക്കുകയും അതിനെതിരെ നിലകൊള്ളുകയും ചെയ്യുന്നത് അടിച്ചമർത്തപ്പെടുന്നവന്റെ ഒപ്പം നിൽക്കുക എന്നതിന്റെ ഭാഗമാണ്. അതിനെ വളച്ചൊടിച്ചു ലീഗിലേക്ക് പോകുന്നു എന്ന ഗീബൽസിയൻ നുണ പ്രചരിപ്പിക്കുന്നത് ആശയപരമായി എതിർപ്പ് പ്രകടിപ്പിക്കുവാൻ കെൽപ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ്. ഞാൻ എന്നും ഈ പാർട്ടിയുടെ കൂടെ ,പാർട്ടി നിലപാടുകളുടെ കൂടെ, ജനതയുടെ കൂടെ, തന്നെ ഉണ്ടാവും. നുണ പ്രചരിപ്പിക്കുന്നവർ അത് തുടർന്നോളൂ.. എന്നെ ഈ നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം.ആ ശക്തിയാണ് മുന്നോട്ടുള്ള യാത്രയിൽ എക്കാലവും ഉണ്ടായിരുന്നത്. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. എനിക്ക് എതിരെ മാത്രം സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ നടത്തുന്ന അപകീർത്തി പ്രചാരണത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ട്. മിനിറ്റ് വച്ച് നിലപാടും പാർട്ടിയും മാറാൻ എന്നെ നയിക്കുന്നത്, മാപ്പെഴുതികൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഭീരുക്കളല്ല. സാമ്രാജ്യത്വത്തിന്റെയും കൊടിയദുഷ്പ്രഭുത്വത്തിന്റെയും വെടിയുണ്ടകളെ നെഞ്ചു വിരിച്ചു നേരിട്ട പുന്നപ്ര - വയലാർ ധീര സഖാക്കൾ ആണ്. Content Highlights: Rumours are false says ariff
from mathrubhumi.latestnews.rssfeed https://ift.tt/2ZjPF6r
via
IFTTT