ന്യൂഡൽഹി: നിർഭയ കേസിലെ പുനഃപരിശോധന ഹർജിയിൽ സുപ്രീംകോടതി ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്. പ്രതി അക്ഷയ് കുമാർ സിങിന്റെ ഹർജിയാണ് ഉത്തരവ് പറയാനായി കോടതിഒരുമണിക്ക് മാറ്റിവെച്ചത്. ഇന്ന് അക്ഷയ്കുമാർ സിങ്ങിന്റെ വാദം മാത്രമാണ് കോടതികേട്ടത്. ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ആണ് മുപ്പത് മിനുട്ട് വാദം നടത്താൻ അഭിഭാഷകന് അനുമതി നൽകിയത്. ഒരാളെയും കൊലപ്പെടുത്താൻ ആർക്കും അവകാശമില്ല. ആ ആർഥത്തിൽ വധശിക്ഷ മാറ്റിവെക്കണം. കേസിൽ സിബിഐ അന്വേഷണം വേണം. അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. മുഖ്യപ്രതിയായ റാംസിങ് ജയിലിൽ തൂങ്ങിമരിച്ചത് സംശയാസ്പദമാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ വധ ശിക്ഷ വിധിച്ച ശേഷമാണ് മരണം ദുരഹമാണെന്ന വാദം ഉന്നയിച്ചത്.അതിനാൽ അത് കോടതിയിൽ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. പൊതുസമ്മർദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്പ്രദായം മുമ്പും ഉണ്ടായിട്ടുണ്ടെന്നുംനിർഭയ കേസിൽ അതാണ് സംഭവിച്ചതെന്നുംപ്രതിയായ അക്ഷയ്സിങ് അഭിഭാഷകൻ വഴി ഉന്നയിച്ചു. നിർഭയയോടൊപ്പമുള്ള പുരുഷ സുഹൃത്ത് ആക്രമിക്കപ്പെട്ടിരുന്നു. എന്നാൽ സംഭവങ്ങൾ മാധ്യമങ്ങളോട് തുറന്നു പറയുന്നതിന് ഇയാൾ പണം വാങ്ങിയെന്ന ആരോപണമുണ്ട്. ഇതെല്ലാം പരിശോധിക്കപ്പെടണമെന്നുള്ള വാദങ്ങളും പ്രതി ഉന്നയിച്ചു. എന്നാൽ ഇതെല്ലാം വ്യത്യസ്ത വിഷയങ്ങളാണെന്നും പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. content highlights:Nirbhaya Case: Supreme Court Verdict At 1 pm On Convicts Review Petition
from mathrubhumi.latestnews.rssfeed https://ift.tt/2M6lBWq
via
IFTTT