Breaking

Saturday, December 7, 2019

കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി

കാഞ്ഞിരപ്പള്ളി: വീട്ടിൽ അതിക്രമിച്ചുകയറി 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കരിമ്പക്കയം സ്വദേശി അരുൺ സുരേഷിനെയാണ് ശനിയാഴ്ച പുലർച്ചെയോടെ പോലീസ് പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ ഒരു റബ്ബർ തോട്ടത്തിൽനിന്നാണ് ഇയാളെ പിടികൂടിയതെന്നും പ്രതിയെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പ്രദേശത്തെ വീട്ടിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂൾവിട്ടെത്തിയപ്പോൾ വീട്ടിലാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കും രണ്ടു സഹോദരങ്ങളിൽ ഒരാൾ സ്കൂളിലും മറ്റൊരാൾ ജോലിക്കും പോയിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ ഇയാൾ കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് വീടിന് അകത്തു കയറി. തുടർന്ന് ഇയാൾ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിനു നൽകിയ മൊഴി. പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ഇയാൾ പലപ്പോഴും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തുകൂടി ബൈക്കിൽ പോകുന്നത് കണ്ടിട്ടുണ്ടെന്ന് പെൺകുട്ടിയും വീട്ടുകാരും പോലീസിന് മൊഴി നൽകി. ബലാത്സംഗത്തിന് 376-ാം വകുപ്പ് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മുൻപ് മോഷണകേസിൽ പ്രതിയായ ഇയാൾ വിവാഹിതനാണ്. പോലീസ് കാണിച്ച ഫോട്ടോകളിൽനിന്നാണ് പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. Content Highlights:school girl molested by youth in kanjirappally kottayam, police nabbed the accused arun suresh


from mathrubhumi.latestnews.rssfeed https://ift.tt/34Ydjaz
via IFTTT