ന്യൂഡൽഹി: ആർക്കും തൊടാനാകില്ലെന്നും ഒരു കോടതിക്കും തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കില്ലെന്നും ബലാത്സംഗം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയായ ശേഷം ഇന്ത്യയിൽ നിന്ന് കടന്ന വിവാദ ആൾദൈവം നിത്യാനന്ദ. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് നിത്യാനന്ദ ഇക്കാര്യം പറയുന്നത്. സത്യവും യാഥാർത്ഥ്യവും തുറന്നുകാട്ടി നിങ്ങൾക്ക് മുന്നിൽ ഞാൻ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആർക്കും തൊടാൻ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടൻ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാൻ സാധിക്കും, ഞാൻ പരമ ശിവനാണ്. - നിത്യാനന്ദ പറഞ്ഞു. നവംബർ 22 മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നിത്യാനന്ദ പ്രസംഗിക്കുന്നതായാണ്. ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്സൈറ്റ് അവകാശപ്പെടുന്നു. എന്നാൽ ഇതിനെ തള്ളി ഇക്വഡോർ എംബസി രംഗത്തെത്തി. നിത്യാനന്ദയ്ക്ക് അഭയം നൽകുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ വ്യക്തമാക്കി. ഇക്വഡോർ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് അഭയം നൽകണമെന്നുള്ള നിത്യാനന്ദയുടെ അഭ്യർഥന തങ്ങൾ തള്ളിയതായി വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. "No judiciary can touch me. M param shiva" : #NithyanandaSwami from an undisclosed location. pic.twitter.com/WXdZ6bGCdO — Divesh Singh (@YippeekiYay_DH) November 22, 2019 രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിക്കുന്നുവെന്ന കേസിൽ നിത്യാനന്ദയ്ക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുന്നതായി ബെംഗളൂരു സ്വദേശികളായ ദമ്പതിമാർ പരാതി നൽകിയിരുന്നു. Content Highlights:Now Nobody Can Touch Me says Rape-Accused Nithyananda In Viral Video
from mathrubhumi.latestnews.rssfeed https://ift.tt/38hbY0n
via
IFTTT