അഹമ്മദാബാദ്: പാർലമെന്റ് അംഗീകരിച്ച കേന്ദ്രനിയമത്തെയും ഗുജറാത്ത് ഹൈക്കോടതി വിധിയെയും മറികടന്നാണ് ഗുജറാത്ത് സർക്കാർ ഹെൽമെറ്റ് നിയമം ഇളവ് ചെയ്തത്. സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധികളിൽ ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമെറ്റ് നിർബന്ധമില്ലെന്ന് മന്ത്രിസഭാ യോഗമാണ് കഴിഞ്ഞദിവസം തീരുമാനമെടുത്തത്. ഗുജറാത്ത് ഹൈക്കോടതി 2005 മേയ് 9-ന്റെ വിധിയിൽ ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നു. വാഹനാപകടങ്ങൾ പെരുകുന്നതിനാൽ കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. അന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ദേശീയപാതകളിൽ യാത്രക്കാർക്ക് ഹെൽമെറ്റ് കർശനമാണെന്ന് അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ നഗരത്തെയും ഗ്രാമത്തെയും വേർതിരിക്കാൻ മോട്ടോർവാഹന നിയമത്തിൽ പറയുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഈ വിധി നിലവിലിരിക്കെയാണ് ഇപ്പോൾ പട്ടണങ്ങളിലെ ഇരുചക്രവാഹനക്കാർക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം സർക്കാർ അനുവദിച്ചത്. പാർലമെന്റ് ഈ വർഷം പരിഷ്കരിച്ച മോട്ടോർ വാഹന നിയമത്തിന്റെയും ലംഘനമാണ് ഗുജറാത്തിലെ ഹെൽമെറ്റ് ഇളവ്. സംസ്ഥാന സർക്കാരുകൾക്കോ മറ്റ് ഏജൻസികൾക്കോ ഇളവ് നൽകാൻ ഈ നിയമം അനുവദിക്കുന്നില്ല. രാജ്യത്ത് ആദ്യമായി പിഴശിക്ഷ ഇളവ് ചെയ്തതും ഗുജറാത്താണ്. ഇതേത്തുടർന്ന് കേന്ദ്ര ഗതാഗതവകുപ്പ് നിയമമന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്. രണ്ടിടത്തും ബി.ജെ.പി. സർക്കാരാണ്. ഈ ഭിന്നത നിലനിൽക്കുമ്പോളാണ് ഹെൽമെറ്റ് നിർബന്ധമല്ലെന്ന നിലപാട് രൂപാണി മന്ത്രിസഭ കൈക്കൊള്ളുന്നത്. Content Highlights;helmet optional in city limit, gujarat government violate central rule and court order
from mathrubhumi.latestnews.rssfeed https://ift.tt/2DSvB0Z
via
IFTTT