Breaking

Monday, December 16, 2019

അര്‍ധരാത്രി രാജ്ഭവന്‍ മാര്‍ച്ച്; കേരളത്തിലുടനീളം വിദ്യാർഥി യുവജന പ്രക്ഷോഭം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരേ നടന്ന പോലീസ് അതിക്രമത്തിൽകേരളത്തിലും പ്രതിഷേധം. ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.രാജ്ഭവന് മുന്നിൽ ബാരിക്കേഡുകൾ വെച്ച് പോലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. എന്നാൽ ബാരിക്കേഡുകൾ തകർത്ത് പ്രവർത്തകർ അകത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാർ ബാരിക്കേഡിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ മാർച്ചിന് പിന്നാലെ കെ.എസ്.യു. പ്രവർത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു. പ്രവർത്തകർ തിങ്കളാഴ്ച പുലർച്ചെ നടത്തിയ രാജ്ഭവൻ മാർച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. ഫോട്ടോ: ബിജു വർഗീസ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിദ്യാർഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു. പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. സർക്കാരും പ്രതിപക്ഷവും സംയുക്തമായാണ്പ്രതിഷേധം സംഘടിപ്പിക്കുന്നത്. Content Highlights:dyfi protest in front of raj bhavan on citizenship amendment act


from mathrubhumi.latestnews.rssfeed https://ift.tt/2te4T0D
via IFTTT