ചെന്നൈ:പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്നാട്ടിൽ ഡി.എം.കെയും സഖ്യകക്ഷികളും നടത്തുന്ന മഹാറാലി ആരംഭിച്ചു. ചെന്നൈയിലാണ് റാലി നടക്കുന്നത്. ഡി.എം.കെ നേതക്കളായ എം.കെ.സ്റ്റാലിൻ, കനിമൊഴി, കോൺഗ്രസ് നേതാവ് പി.ചിദംബരവും എം.ഡി.എം.കെ നേതാവ് വൈകോ, വി.സി.കെ നേതാവ് തൊൽ തിരുമാവളവൻ തുടങ്ങിയവർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ, അക്രമസംഭവങ്ങളുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് റാലിക്ക് തമിഴ്നാട് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ റാലി നടത്താനുള്ള അനുമതി ഹൈക്കോടതി ഡി.എം.കെയ്ക്ക് നൽകുകയായിരുന്നു. അക്രമ സംഭവങ്ങളുണ്ടാകുന്നുണ്ടോ എന്നറിയാൻ റാലിയുടെ ദൃശ്യങ്ങൾ പകർത്താനുള്ള അനുമതി പോലീസിനും ഹൈക്കോടതി നൽകിയിട്ടുണ്ട്. Tamil Nadu: DMK and its alliance parties hold a mega rally against #CitizenshipAmendmentAct, in Chennai. Congress leader P Chidambaram and MDMKs Vaiko are also participating. pic.twitter.com/ve96fUQ7k7 — ANI (@ANI) December 23, 2019 content highlights:dmk and allies conducts anti caa rally in tamilnadu
from mathrubhumi.latestnews.rssfeed https://ift.tt/3726DbW
via
IFTTT