ഭോപ്പാൽ: പാകിസ്താനിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് താരതമ്യപ്പെടുത്തി മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പിനേതാവുമായ ശിവരാജ് സിങ് ചൗഹാൻ. ഇൻഡോറിൽ സിന്ധി-പഞ്ചാബി സമൂഹങ്ങളുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം നിങ്ങൾക്ക് ജീവൻ നൽകി. അമ്മ നിങ്ങൾക്ക് ജന്മം നൽകി. എന്നാൽ നരേന്ദ്ര മോദിജി, താങ്കൾ അവർക്ക് പുതുജീവിതവും ബഹുമാനവും അന്തസ്സും നൽകി. നരേന്ദ്ര മോദി, അങ്ങ് ഭഗവാനേക്കാൾ ഒട്ടും താഴെയല്ല. എന്നിങ്ങനെ ആയിരുന്നു ചൗഹാന്റെ വാക്കുകൾ. ബി.ജെ.പി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡയുംചടങ്ങിൽ പങ്കെടുത്തിരുന്നു. content highlights:narendra modi no lesser than god says shivraj singh chouhan
from mathrubhumi.latestnews.rssfeed https://ift.tt/34P9hQI
via
IFTTT