Breaking

Wednesday, December 25, 2019

''ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഞാനാണ്''; കുറ്റസമ്മതക്കത്ത് മന്ത്രിക്ക് കൈമാറി യുവതി

ചണ്ടീഗഢ്: ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന കുറ്റസമ്മതം കത്തിലൂടെമന്ത്രിക്ക് കൈമാറി യുവതി. ഹരിയാണയിലാണ് സംഭവം. അംബാല സ്വദേശിയായ സുനിൽകുമാരിയാണ് താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രി അനിൽ വിജിന് തിങ്കളാഴ്ച കൈമാറിയത്. 2017 ജൂലൈ പതിനഞ്ചിനാണ് സുനിൽകുമാരിയുടെ ഭർത്താവുംഹരിയാണാ പോലീസിലെ എ.എസ്.ഐയും ആയിരുന്ന രോഹ്താസ് സിങ് മരിക്കുന്നത്. തന്നെ തൂക്കിക്കൊല്ലണമെന്നും സുനിൽകുമാരി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളതായി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തന്റെ വസതിയിൽ പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു മന്ത്രി. ഇവിടേക്ക് എത്തിയാണ് സുനിൽകുമാരി കുറ്റസമ്മതക്കത്ത് കൈമാറിയത്. രണ്ടരക്കൊല്ലം മുമ്പാണ് സുനിൽകുമാരിയുടെഭർത്താവ് രോഹ്താസ് സിങ് മരിക്കുന്നത്. എന്നാൽ അന്ന് പോസ്റ്റ് മോർട്ടത്തിൽ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നുമില്ല. സുനിൽ കുമാരി കത്തിൽ പറയുന്നത് പ്രകാരം;- അമിതമായി മദ്യപിച്ചാണ് രോഹ്താസ് സിങ് അന്ന് വീട്ടിലെത്തിയത്. വന്നയുടനെ തന്നെ അസഭ്യം പറയാൻ ആരംഭിച്ചു. ഇതിനിടെ നിലത്തേക്ക് വീണു. വീണതിനു പിന്നാലെ രോഹ്താസ് സിങ് ഛർദിക്കാനാഞ്ഞു. തുടർന്ന് രോഹ്താസ് സിങ്ങിനെ സുനിൽകുമാരി തുണിയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് അംബാല എസ്.പി. അഭിഷേക് ജോർവാൾ പറഞ്ഞു. അതിനിടെ രോഹ്താസ് സിങ്ങിന്റെ തൊണ്ടയിൽ ഭക്ഷണ പദാർഥം കുടുങ്ങുകയും പിന്നാലെ ആശപുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുമ്പേ തന്നെ രോഹ്താസ് മരിച്ചിരുന്നെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. കുറ്റസമ്മതക്കത്ത് കൈമാറിയതിനു പിന്നാലെ, താൻ ചെയ്ത കുറ്റത്തിന് തൂക്കിക്കൊല്ലണമെന്ന് അവർ ആവശ്യപ്പെട്ടതായി മന്ത്രി അനിൽ വിജ് പറഞ്ഞു. സുനിൽകുമാരിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും എസ്.പി. ജോർവാൾ പറഞ്ഞു. content highlights:haryana woman confesses that she killed husband, hands letter to minister


from mathrubhumi.latestnews.rssfeed https://ift.tt/3677p7m
via IFTTT