Breaking

Friday, December 13, 2019

ജപ്പാന്‍ പ്രധാനമന്ത്രി ആബെ ഷിന്‍സോ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും; ഉച്ചകോടി അനിശ്ചിതത്വത്തില്‍

ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയേക്കും. ഞായറാഴ്ചയായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പൗരത്വഭേഗതി ബിൽ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തായതിനെ തുടർന്ന് ഞായറാഴ്ചമുതൽ മൂന്നുദിവസം ഗുവാഹാട്ടിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദർശനം റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ട് വരുന്നത്. പ്രധാനമന്ത്രി മോദിയുമായും ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.ജപ്പാൻ വാർത്താ ഏജൻസി ജീജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൗരത്വഭേഗതി ബിൽ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം അസമിനെ കലാപഭൂമിയാക്കിരിക്കുകയാണ്. തലസ്ഥാനമായ ഗുവാഹാട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. പ്രക്ഷോഭകാരികളെ നേരിടാൻ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ മരിച്ചിരുന്നു.മോദി-ആബെ കൂടിക്കാഴ്ച നടക്കേണ്ട വേദിക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഇന്ത്യ-ജപ്പാൻ കൂടിക്കാഴ്ച സംബന്ധിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. പൗരത്വ ബില്ലിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനും ആഭ്യന്തരമന്ത്രി അസുസമാൻ ഖാനും ഇന്ത്യാസന്ദർശനം അവസാനനിമിഷം റദ്ദാക്കുകയുണ്ടായി. മൂന്നുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെൻ. ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് പൗരത്വബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്. Content Highlights: Japan PM May Cancel India Visit Amid Protests Over Citizenship Act


from mathrubhumi.latestnews.rssfeed https://ift.tt/36zk9DV
via IFTTT