Breaking

Thursday, December 19, 2019

സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ സമനിലയില്‍

ബാഴ്സലോണ: ഫുട്ബോൾ ലോകം കാത്തിരുന്ന ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഗോൾരഹിത സമനിലയിൽ. ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച റയൽ 17 ഷോട്ടുകളാണ് ഗോളിലേക്ക് തൊടുത്തത്. ബാഴ്സ ഗോൾകീപ്പർ ടെർസ്റ്റേഗന് മുഴുവൻ സമയവും പിടിപ്പത് പണിയായിരുന്നു. അതേസമയം എട്ടു മഞ്ഞക്കാർഡുകളാണ് റഫറി മത്സരത്തിലുടനീളം പുറത്തെടുത്തത്. റയലിന്റെ അഞ്ചു താരങ്ങളും ബാഴ്സയുടെ മൂന്നു പേരും മഞ്ഞക്കാർഡ് കണ്ടു. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി. 72-ാം മിനിറ്റിൽ റയലിനായി ബെയ്ൽ വലകുലുക്കിയെങ്കിലും വാർ പരിശോധിച്ച റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു. ടീമിനെ മുന്നിലെത്തിക്കാനുള്ള അവസരം ബാഴ്സ താരം ജോർഡി ആൽബയും നഷ്ടപ്പെടുത്തി. ലാ ലിഗയിൽ 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്കും റയലിനും 36 പോയന്റ് വീതമുണ്ട്. മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ബാഴ്സ ഒന്നാം സ്ഥാനത്താണ്. Content Highlights:El Clasico Real Madrid barcelone match ends in goal less draw


from mathrubhumi.latestnews.rssfeed https://ift.tt/2Z5vrNn
via IFTTT