Breaking

Thursday, December 19, 2019

നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കണേണ്ട, ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രധാന തെളിവായ ദൃശ്യങ്ങൾ കൂട്ടുപ്രതികൾക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടൻ ദിലീപ്. ദിലീപ് അടക്കം ആറു പ്രതികളാണ് ഇരയുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം ചോദിച്ചിരുന്നത്. ദിലീപ്അടക്കമുള്ള പ്രതികളെ ദൃശ്യങ്ങൾ ഒരുമിച്ചുകാണിക്കാൻ കോടതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഈ അനുവാദത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ കൂട്ടുപ്രതികൾക്കൊപ്പം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കാണിക്കണമെന്നുമുള്ള ആവശ്യം പ്രകടിപ്പിച്ചിരിക്കുന്നത്. അഡീ. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച 11.30-നാണു ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം നൽകിയിരുന്നത്. ദിലീപിനുപുറമേ സുനിൽകുമാർ (പൾസർ), മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവരാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഇനി ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച പുതിയ ഹർജിയിൽ തീരുമാനമുണ്ടായ ശേഷമാകും ആരെയെല്ലാം ദൃശ്യങ്ങൾ കാണിക്കാമെന്നതിൽ കോടതി അന്തിമതീരുമാനം പുറപ്പെടുവിക്കുക. Content Highlights :dileep submits petition before court to watch the molestation visuals alone


from mathrubhumi.latestnews.rssfeed https://ift.tt/2ZaDf0E
via IFTTT