Breaking

Tuesday, December 24, 2019

മുസ്ലീം ആരാധനയെ പരിഹസിച്ച മലയാളി യുവാവ് പോലീസ് കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: മുസ്ലിം ആരാധനയെ പരിഹസിച്ച് ഫെയ്സ്ബൂക്കിൽ കമന്റ് ചെയ്ത മലയാളി യുവാവിനെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപള്ളി സ്വദേശി അനീഷ് ധർമ്മരാജനെയാണ് ഫഹാഹീൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സഭ്യമല്ലാത്ത ഭാഷയിൽ അനീഷ് ധർമ്മരാജൻ യുവമോർച്ച എന്ന തന്റെ ഫേസ്ബുക്ക് പേജിൽ ഇയാൾ പോസ്റ്റിട്ടിരുന്നു. ഇതിനെ വിമർശ്ശിച്ചു കൊണ്ട് പലരും കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ വന്ന ഒരു കമന്റിനു മറുപടിയായാണു മുസ്ലിങ്ങളുടെ ആരാധനയെ പരിഹസിച്ചു കൊണ്ട് ഇയാൾ ഫോട്ടോ കമന്റ് ചെയ്തത്. ഫഹാഹീലിൽ പ്രവർത്തികുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിൽ രണ്ട് വർഷമായി സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഫെയ്സ്ബുക്കിലെ പരാമർശ്ശത്തെ തുടർന്ന് നിരവധി പേർ ഇയാൾക്കെതിരെ സ്ഥാപന ഉടമക്ക് പരാതി അറിയിച്ചതോടെ ഉടമ സ്പോൺസറെ അറിയിക്കുകയും പോലീസിൽ വിവരം കൈമാറുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Content Highlights;malayalee arrested in kuwait for insulting muslim worship


from mathrubhumi.latestnews.rssfeed https://ift.tt/34UlS5g
via IFTTT