Breaking

Saturday, December 14, 2019

പൗരത്വ ഭേദഗതിബില്‍: മുസ്ലിം ലീഗിന്റെ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചേക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി ബുധനാഴ്ച പരിഗണിച്ചേക്കുമെന്ന് സൂചന. ക്രിസ്മസ് അവധി വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ അവസാന പ്രവർത്തി ദിവസം പരിഗണിക്കാനുള്ളവയായി ലിസ്റ്റ് ചെയ്ത കേസുകളുടെ കൂട്ടത്തിൽ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജിയുമുണ്ട്.പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ അനുമതിയോട് കൂടിയാണ് മുസ്ലിം ലീഗിന്റെ ഹർജി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ലീഗിന്റെ ഹർജിക്കൊപ്പം പരത്വ ഭേദഗതി ബില്ലിനെതിരെ സമർപ്പിക്കപ്പെട്ട ഒരു ഡസനോളം മറ്റു ഹർജികളും പരിഗണിക്കുമെന്നാണ് നിലവിലെ സൂചന. അവധിയാരംഭിക്കുന്നതിന് മുമ്പ് അടിയന്തരമായി ഈ ഹർജികൾ കോടതി പരിഗണിച്ചേക്കും. Content Highlights: SC to hear writ petition of Muslim League on CAB on Wednesday


from mathrubhumi.latestnews.rssfeed https://ift.tt/2PiV6io
via IFTTT