Breaking

Sunday, December 8, 2019

സഞ്ജു കളിക്കുന്നതും കാത്ത് നാട്

തിരുവനന്തപുരം: ലോക്കൽ ബോയ് സഞ്ജു സാംസൺ അന്തിമ ഇലവനിൽ കളിക്കുമോ? ഞായറാഴ്ച ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോൾ മലയാളികളുടെമുന്നിലുള്ള മില്യൻ ഡോളർ ചോദ്യം ഇതാണ്. ഹോം ഗ്രൗണ്ടിൽ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ കളിയിൽ ആധികാരികമായി ജയിച്ച ടീമിനെ മാറ്റാൻ മാനേജ്മെന്റ് തയ്യാറാകുമോയെന്നാണ് മറുചോദ്യം. നാട്ടിലെ കുട്ടി എന്നതാണ് സഞ്ജുവിന്റെ പ്ലസ് പോയന്റ്. സെപ്റ്റംബറിൽ ഇതേ ഗ്രൗണ്ടിൽ സഞ്ജു ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ ഇന്ത്യ എയ്ക്കുവേണ്ടി 48 പന്തിൽ 91 റൺസടിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലും സഞ്ജുവിന് കളിക്കാൻ അവസരം കിട്ടിയില്ല. രണ്ട് പരമ്പരകളിൽ ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിപ്പിക്കാതിരുന്നാൽ ടീം മാനേജ്മെന്റിനെതിരേയും ചോദ്യമുയരും. കളിപ്പിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിന് കൂടുതൽ സാധ്യത തിരുവനന്തപുരത്തുതന്നെയാകും. സഞ്ജുവിനെ കളിപ്പിക്കണമെങ്കിൽ ആദ്യ മത്സരം ജയിച്ച ടീമിൽനിന്ന് ആരെ മാറ്റുമെന്ന ചോദ്യമുണ്ട്. ഓപ്പണറായെത്തിയ ലോകേഷ് രാഹുൽ ഹൈദരാബാദിൽ 62 റൺസടിച്ച് സ്ഥാനമുറപ്പിച്ചു. പിന്നീടുള്ളത് ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ്. നാലാമനായി സ്ഥാനക്കയറ്റം കിട്ടി ഇറങ്ങിയ ഋഷഭ് പന്ത് 18 റൺസേ എടുത്തുള്ളൂവെങ്കിലും അതിവേഗം സ്കോർ ഉയർത്തി ഇന്ത്യയെ സമ്മർദത്തിൽനിന്ന് ഒഴിവാക്കി. ഇന്ത്യയുടെ നാലാം നമ്പർ ബാറ്റ്സ്മാനെന്ന സ്ഥാനം ഏകദേശം ഉറപ്പിച്ച ശ്രേയസ് അയ്യർ വെള്ളിയാഴ്ച നാലുറൺസെടുത്ത് പുറത്തായിരുന്നു. എന്നാൽ തുടർച്ചയായി മികച്ച ഇന്നിങ്സുകൾ കളിച്ച ശ്രേയസ്സിനെ ഒരൊറ്റ പിഴവിന് പുറത്തിരുത്താനിടയില്ല. ആറാമനായ ഓൾറൗണ്ടർ ശിവം ദുബെയെ മാറ്റുമോ എന്നതാണ് മറ്റൊരു ചോദ്യം. അപ്പോൾ അഞ്ചുബൗളർമാരുമായി (ഇതിൽ രണ്ട് ഓൾറൗണ്ടർമാർ) കളിക്കേണ്ടിവരും. അത് ഒരു ചൂതാട്ടമാകും. Content Highlights:India vs West Indies fans eagerly waiting for Sanju samson to play for india


from mathrubhumi.latestnews.rssfeed https://ift.tt/2P1bVOJ
via IFTTT