Breaking

Saturday, December 21, 2019

വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഷൂവില്‍ ഉമ്മവെച്ച് വൈ.എസ്.ആര്‍ എം.പി

ഹൈദരാബാദ്:വാർത്താസമ്മേളനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഷൂവിൽ ഉമ്മവെച്ച് വൈ.എസ്.ആർ കോൺഗ്രസ്എം.പി ഗൊരാണ്ട്ല മാധവ്. ടിഡിപി നേതാവ് ജെസി ദിവാകർ റെഡ്ഡിയുടെ വിവാദപ്രസ്താവനയ്ക്കതെിരെ പ്രതിഷേധ സൂചകമായാണ് മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഷൂവിൽമാധവ് ചുംബിച്ചത്. തെലുങ്ക് ദേശം പാർട്ടി മുതിർന്ന നേതാവും മുൻ എംപിയുമായ ജെ.സി ദിവാകർ റെഡ്ഡി നടത്തിയ വിവാദപ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ടിഡിപി അധികാരത്തിലേക്ക് തിരിച്ചെത്തിയാൽ പോലീസുകാരെ കൊണ്ട് തന്റെ ഷൂ നക്കിപ്പിക്കുമെന്നായിരുന്നു റെഡ്ഡിയുടെ പ്രസ്താവന. ഇതിനെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിവാദപ്രസ്താവനയിൽ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചില്ലെങ്കിൽ റെഡ്ഡിക്കെതിരെ അപകീർത്തികേസ് ഫയൽ ചെയ്യുമെന്ന് പൊലീസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. റെഡ്ഡിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് മുൻ പോലീസ് ഇൻസ്പെക്ടർ കൂടിയായ മാധവ് പോലീസ് ഉദ്യോഗസ്ഥന്റെ ഷൂവിൽ ചുംബിച്ചത്. #WATCH: YSR Congress party MP Gorantla Madhav kisses the shoe of a policeman in Anantpuram in protest against TDPs JC Diwakar Reddys remarks on police. According to reports Diwakar Reddy had earlier said will make cops lick my boots after TDP returns #AndhraPradesh (20.12) pic.twitter.com/VI9sMdyl0N — ANI (@ANI) December 21, 2019 റെഡ്ഡിയുടെ പരാമർശം അപലപനീയമാണ്. രാജ്യത്തിന്റെ പരമാധികാരത്തേയുംജനങ്ങളുടെ ജീവനേയുംസ്വത്തിനേയും സംരക്ഷിക്കുന്നവരാണ് പോലീസുകാർ. അവർക്കെതിരെ ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നു. പ്രതിഷേധസൂചകമായി അനന്ത്പുരിൽ ജോലിക്കിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഷൂ വൃത്തിയാക്കുകയും ചുംബിക്കുകയും ചെയ്യുന്നതായി മാധവ് വാർത്താസമ്മേളത്തിൽ പറഞ്ഞു. ഹൈക്കമാൻഡ് അനുവദിക്കുകയാണെങ്കിൽ എംപി സ്ഥാനം രാജിവെച്ച് പോലീസ് സേവനത്തിലേക്ക് തിരിച്ചുപോവാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി റെഡ്ഡി രംഗത്തെത്തി. എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഉദ്ദേശിച്ചായിരുന്നില്ല തൻറെ പരാമർശമെന്ന് അദ്ദേഹം പറഞ്ഞു.വൈഎസ്ആർ കോൺഗ്രസിനെ സേവിക്കുന്ന, പാർട്ടിക്കനുകൂലമായി പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നുംറെഡ്ഡി വിശദീകരിച്ചു. Content Highlights:YSR MP Gorantla Madhav, JC Diwakar Reddy, TDP


from mathrubhumi.latestnews.rssfeed https://ift.tt/35KOe3k
via IFTTT