Breaking

Saturday, December 21, 2019

മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, 17 ട്രെയിനുകള്‍ വൈകും

ന്യൂഡൽഹി:തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് കാരണം ശനിയാഴ്ച അർധരാത്രിവരെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്ന് 46 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കൂടാതെ, ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകൾ വൈകുമെന്നും അധികൃതർ അറിയിച്ചു.മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ്വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. വെളളിയാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി.യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡൽഹി വിമാനത്താവള അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ രാത്രി 6.6 ഡിഗ്രിയും പകൽ സമയങ്ങളിൽ 18 ഡിഗ്രിയുമാണ് ഇപ്പോഴത്തെതാപനില. Content Highlights: Dense fog in Delhi, 46 flights diverted and 17 trains delayed


from mathrubhumi.latestnews.rssfeed https://ift.tt/2tHio9D
via IFTTT