Breaking

Saturday, December 21, 2019

ഡല്‍ഹിയിലെ സംഘര്‍ഷം: പോലീസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് അഭിഭാഷകരെ കാണാന്‍ അനുമതി

ന്യൂഡൽഹി: ദരിയഗഞ്ചിൽ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലുള്ളവർക്ക് അഭിഭാഷകരെ കാണാൻ അനുമതി.തടവിലാക്കിയ പ്രായപൂർത്തിയാകാത്ത നാലുപേരുൾപ്പടെ നാൽപതു പേർക്കാണ്അഭിഭാഷകരെ കാണാൻ അനുമതി ലഭിച്ചത്. സെൻട്രൽ ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൾ വർമയാണ് തടവിലാക്കിയവർക്ക് അഭിഭാഷകരെ കാണാൻ അനുമതി നൽകണമെന്ന് നിർദേശിച്ചത്. കുട്ടികളുൾപ്പടെ പരിക്കേറ്റ നിരവധി സമരക്കാർ ചികിത്സ ലഭിക്കാതെ ജയിലിനുള്ളിലുള്ളതായി മജിസ്ട്രേറ്റിനെ അഭിഭാഷകർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചതോടെയാണ് സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. സുഭാഷ് മാർഗിലെ ഡിസിപി ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ കാർ സമരക്കാർ അഗ്നിക്കിരയാക്കിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തി.ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. എന്നാൽ ലാത്തി ചാർജ് നടത്തിയെന്ന റിപ്പോർട്ട് പോലീസ് തള്ളി. സമരക്കാരെ പിരിച്ചുവിടാൻ ജലപീരങ്കി മാത്രമാണ്പ്രയോഗിച്ചതെന്നാണ് പോലീസ് ഭാഷ്യം. ദരിയഗഞ്ച് പോലീസ് സ്റ്റേഷനിലെത്തിച്ച സമരക്കാരെ മൂന്നുമണിക്കൂറോളം ആരെയും കാണാൻ പോലീസ് അനുവദിച്ചില്ല. പരിക്കേറ്റവരെ ശുശ്രൂഷിക്കാനെത്തിയ ഡോക്ടർമാരെയും സ്റ്റേഷനിൽപ്രവേശിക്കാൻ പോലീസ് അനുവദിച്ചില്ല. പോലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകരും മാധ്യമപ്രവർത്തകരും തടവിലാക്കിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനുമുന്നിൽ ജനം തടിച്ചുകൂടിയതോടെ പോലീസ് അഭിഭാഷകരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ നിർബന്ധിതരായി. തടവിലാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ അഭിഭാഷകർക്ക് കൈമാറുകയും ചെയ്തു. പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധക്കാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും തടിച്ചുകൂടിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടികളിൽ ചിലരെ വെള്ളിയാഴ്ച വൈകി വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിഗേറ്റിന് സമീപത്തുണ്ടായ പ്രതിഷേധത്തിൽ എട്ട് പോലീസുകാർ ഉൾപ്പടെ 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ലോക് നായക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നുംഒരാളുടെ കാലിന് ഒടിവ് പറ്റിയതായുംആശുപത്രി സൂപ്രണ്ട് ഡോ.കിഷോർ സിങ് പറഞ്ഞു. Content Highlights:40 detained in Daryaganj police station allowed to meet advocates


from mathrubhumi.latestnews.rssfeed https://ift.tt/36U153g
via IFTTT