Breaking

Sunday, December 15, 2019

മാമാങ്കത്തിന്റെ വ്യജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

കോഴിക്കോട്: ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വ്യജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ തിയേറ്റർ പതിപ്പാണ് പ്രചരിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം ടൊറന്റിൽ എത്തുകയായിരുന്നു. തമിഴ് റോക്കേഴ്സാണ് ചിത്രം പുറത്ത് വിട്ടത്. അവർ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നതും. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളിൽ എത്തിയത്. 45 രാജ്യങ്ങളിൽ രണ്ടായിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളിൽ നിന്നാണ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. കേരളപോലീസിന്റെസൈബർഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചു. മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാർ സംവിധാനംചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമിച്ചത്. സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും കുടിപ്പകയുടെ ചരിത്രത്തിലൂന്നിയാണ് മാമാങ്കം കഥപറയുന്നത്. Content Highlights:Mamangam Full Movie Leaked Online By Tamilrockers


from mathrubhumi.latestnews.rssfeed https://ift.tt/2YQul84
via IFTTT