Breaking

Wednesday, December 18, 2019

പൗരത്വനിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നാവശ്യം; പാലക്കാട് നഗരസഭയില്‍ സിപിഎം-ബിജെപി കയ്യാങ്കളി

പലക്കാട്: പാലക്കാട് നഗരസഭയിൽ സിപിഎം-ബിജെപി കയ്യാങ്കളി. പൗരത്വനിയമഭേദഗതിക്കെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ സിപിഎം-കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ ഇത് തടഞ്ഞതാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കൗൺസിൽ യോഗം ആരംഭിച്ചതോടെ യുഡിഎഫ്,സിപിഎം അംഗങ്ങൾ പൗരത്വഭേദഗതിനിയമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയർപേഴ്സന്റെ മുന്നിലേക്കെത്തുകയായിരുന്നു. ഇത് ബിജെപി അംഗങ്ങൾ തടഞ്ഞു. അടുത്ത യോഗത്തിലെ അജണ്ടയായി പ്രമേയത്തെ പരിഗണിക്കാമെന്ന് ചെയർപേഴ്സൺ പറഞ്ഞെങ്കിലും യുഡിഎഫിന്റേയും സിപിഎമ്മിന്റേയും അംഗങ്ങൾ ഇത് സമ്മതിച്ചില്ല. ഇതേത്തുടർന്ന് നഗരസഭാംഗങ്ങൾ മുദ്രാവാക്യം വിളികളുമായി രണ്ട് ചേരികളായി തിരിഞ്ഞു. ബഹളത്തെ തുടർന്ന് കൗൺസിൽ യോഗം നിർത്തിവെച്ചു. Content Highlights:CPIM-UDF Protest in Palakkad Muncipality over Citizenship Amendment Act


from mathrubhumi.latestnews.rssfeed https://ift.tt/2EsE3ED
via IFTTT