Breaking

Tuesday, December 24, 2019

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ കോലിയും ധോനിയും

ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ഈ ദശാബ്ദത്തിലെ ടീമുകളെ ഇന്ത്യൻ താരങ്ങൾ നയിക്കും.വിരാട് കോലിയെ ടെസ്റ്റ് ക്യാപ്റ്റനായും മഹേന്ദ്ര സിങ് ധോനിയെ എകദിന ക്യാപ്റ്റനായും തിരഞ്ഞെടുത്തു. കഴിഞ്ഞ പത്തുവർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ടീമുകളെ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് വേറെയാർക്കും സ്ഥാനമില്ല. അതേസമയം ഏകദിന ടീമിൽ ധോനിക്ക് പുറമെ രോഹിത് ശർമ, കോലി എന്നിവരും ഇടംപിടിച്ചു. കോലിക്ക് പുറമെ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ് രണ്ട് ടീമുകളിലും ഇടംപിടിച്ചിട്ടുണ്ട്. ഏകദിന ടീം: ധോനി (ക്യാപ്റ്റൻ), രോഹിത് ശർമ, ഹാഷിം അംല, കോലി, ഡിവില്ലിയേഴ്സ്, ഷാകിബ് അൽ ഹസൻ, ജോസ് ബട്ലർ, റാഷിദ് ഖാൻ, മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, ലസിത് മലിംഗ ടെസ്റ്റ് ടീം: കോലി (ക്യാപ്റ്റൻ), അലെസ്റ്റർ കുക്ക്, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത്, ഡിവില്ലിയേഴ്സ്, ബെൻ സ്റ്റോക്സ്, ഡെയ്ൽ സ്റ്റെയ്ൻ, സ്റ്റുവർട്ട് ബ്രോഡ്, നഥാൻ ലയൺ, ജെയിംസ് ആൻഡേഴ്സൺ. Content Highlights: M.S. Dhoni and Virat Kohli, Cricket Australias team of decade


from mathrubhumi.latestnews.rssfeed https://ift.tt/2ZirhSA
via IFTTT