Breaking

Thursday, December 19, 2019

പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി 29കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഹൈദരാബാദ്: തെലങ്കാനയിൽ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി 29കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഡിസംബർ അഞ്ച് മുതൽ കാണാതായ യുവതിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം മേദക് ജില്ലയിലെ രമയാംപേട്ടിലെ ഉൾപ്രദേശത്തുനിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. പഴുതടച്ചുള്ള അന്വേഷത്തിൽ പ്രതിയായ അരുൺ കുമാറിനെ (30) അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. നേരത്തെ രണ്ട് കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയെ അടുത്തിടെ മറ്റൊരു കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷമാണ് അരുൺ കുമാർ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവുമായി ജയിൽനിന്ന് പരിചയത്തിലായ പ്രതി, പുറത്തിറങ്ങിയ ശേഷം ഭർത്താവിന്റെ നമ്പറിൽ ഫോൺ വിളിച്ച് യുവതിയുമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. താൻ ഒളിപ്പിച്ചുവെച്ച പണവും സ്വർണവും കാണിച്ചുതരാമെന്ന് പറഞ്ഞപ്പോൾ, ഡിസംബർ അഞ്ചിന് പ്രതിക്കൊപ്പം യുവതി രാമയാംപേട്ട് പ്രദേശത്തേക്ക് പേയി. ഇവിടെവെച്ച് അരുൺ കുമാർ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം തൊട്ടടുത്ത് തന്നെ ഉപേക്ഷിച്ചെന്ന് പോലീസ് പറഞ്ഞു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ കൂടിയത്. സംഭവദിവസം യുവതിയും പ്രതിയും ഒന്നിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്നുള്ള വാഹന പരിശോധനയിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാളുടെ ഫോൺ രേഖകളും കേസിൽ നിർണായകമായി. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ കേസെടുത്തത്. നേരത്തെ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട കേസും പ്രതിക്കെതിരേയുണ്ട്. Content Highlights:telangana man who escaped from jail rapes and murders 29 year old woman


from mathrubhumi.latestnews.rssfeed https://ift.tt/2EtNQu5
via IFTTT