ആക്രമണത്തിൽ പല്ലു നഷ്ടപ്പെട്ടത് കാണിക്കുന്ന രമേഷ് എസ് കമ്മത്ത്. ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ വീണ്ടും പോലീസ് അതിക്രമം. ഇരുട്ടത്തുള്ള വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് ഉദ്യോഗസ്ഥർ അടിച്ചു കൊഴിച്ചു. തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥൻ ചേർത്തല നഗരസഭാ അഞ്ചാം വാർഡ് ഇല്ലിക്കൽ രമേഷ് എസ്.കമ്മത്തിനാണ് (52) മർദനമേറ്റത്. 14-ാം തിയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിൽ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹംസ്വകാര്യാശുപത്രിയിൽ ചികിത്സതേടിയിരുന്നു. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് രമേഷ് പരാതി നൽകിയത്. സംഭവത്തെപ്പറ്റി പരാതിയിൽ പറയുന്നതിങ്ങനെ- റോഡിലെ വളവിൽ ഇരുട്ടിൽ ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്ന് പരിശോധിക്കുകയും മദ്യപിച്ചില്ലെന്ന് മനസ്സിലായതോടെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, ബൈക്ക് അൽപ്പം മാറ്റി നിർത്തിയശേഷം വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പി.യുടെ സർക്കുലർ ഇല്ലേയെന്നു ചോദിച്ച് ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്കും കണ്ണിനും പല്ലിനും ഇടിക്കുകയും ജനനേന്ദ്രിയത്തിന് പരിക്കേൽപ്പിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ചും ഉപദ്രവിച്ചു. മെഡിക്കൽ പരിശോധനയിൽ മർദിച്ചെന്ന് പറയരുതെന്നു ഭീഷണിപ്പെടുത്തി. പോലീസിന്റെ ജോലിക്ക് തടസ്സംനിന്നു എന്ന വകുപ്പിൽ കേസെടുത്ത് ജാമ്യത്തിൽ അയയ്ക്കുകയായിരുന്നു. പോലീസിനെതിരേ പരാതിപ്പെടാൻ ഭയന്നിരിക്കുമ്പോൾ പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ ഇടപെട്ടാണ് ഡി.ജി.പി.ക്ക് പരാതി നൽകിയതെന്നും രമേഷ് എസ്.കമ്മത്ത് പറയുന്നു. പരാതി നൽകിയതിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണമാരംഭിച്ചു. സംഭവത്തിൽ പോലീസ് ഡ്രൈവർ സുധീഷിനെ സസ്പെൻഡ് ചെയ്തതായും ജില്ലാ പോലീസ് മേധാവി കെ.എം.ടോമി അറിയിച്ചു. content highlights:police attacks man who questioned vehicle checking in cherthala
from mathrubhumi.latestnews.rssfeed https://ift.tt/392GxYm
via
IFTTT