വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനു പിന്നാലെ രൂക്ഷ പ്രതികരണവുമായി വൈറ്റ് ഹൗസ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട രാഷ്ട്രീയസംഭവങ്ങളിൽ ഒന്നാണ് ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയ നടപടിയെന്ന് വൈറ്റ്ഹൗസ് വക്താവ് സ്റ്റെഫാനി ഗ്രിഷാം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇംപീച്ച്മെന്റ് പ്രമേയത്തിന് ഒരു റിപ്പബ്ലിക്കൻ പ്രതിനിധിയുടെ പോലും പിന്തുണ ലഭിച്ചില്ലെന്നും ട്രംപ് തെറ്റ് ചെയ്തുവെന്നതിന് തെളിവു ഹാജരാക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിച്ചില്ലെന്നും വൈറ്റ് ഹൗസ് വാർത്താക്കുറിപ്പ് ആരോപിക്കുന്നു. സെനറ്റ് തന്നെ കുറ്റവിമുക്തനാക്കുമെന്ന ആത്മവിശ്വാസം ഡൊണാൾഡ് ട്രംപിനുണ്ടെന്നും തുടർനടപടികൾക്ക് അദ്ദേഹം തയ്യാറെടുത്തതായും വൈറ്റ്ഹൗസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. content highlights: one of the most shameful political episode whitehouse on impeachment
from mathrubhumi.latestnews.rssfeed https://ift.tt/34Bosx0
via
IFTTT