Breaking

Sunday, December 8, 2019

കൊല്ലത്തെ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരിയടക്കം നാല് പേര്‍ അറസ്റ്റില്‍

കൊല്ലം: കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മൃതസഹോദരിയടക്കം നാല് പേർ അറസ്റ്റിൽ. കൊട്ടിയത്തെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പതിനേഴുകാരിയായ പെൺകുട്ടിയെഅമ്മാവന്റെ ഭാര്യ നിരവധി പേർക്ക് കൈമാറിയത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളിൽ എത്തിച്ച പെൺകുട്ടി പലപ്പോഴായി പീഡനത്തിനിരയാകുകയായിരുന്നു. സംഭവത്തിൽ ഇനിയും നിരവധി പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. Content Highlights: 17 year old girl raped in Kollam Homestay


from mathrubhumi.latestnews.rssfeed https://ift.tt/2RvkBPe
via IFTTT