Breaking

Sunday, December 8, 2019

പ്രധാനപ്പെട്ട പരീക്ഷണം നടത്തി! ലോകത്തെ മുള്‍മുനയിലാക്കി ഉത്തരകൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയ ഏറെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാർത്താ ഏജൻസി അറിയിച്ചു. ഈ പരീക്ഷണം ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളിൽ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ദിവസങ്ങൾക്ക് മുമ്പ് പീക്തു മലനിരകളിൽ കുതിരസവാരി നടത്തിയതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുമ്പാണ് കിം ജോങ് ഉൻ പീക്തു പർവതനിരകളിൽ കുതിരസവാരി നടത്താറുള്ളത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന പീക്തു സന്ദർശനവും പുതിയ പ്രഖ്യാപനത്തിന്റെയോ പരീക്ഷണത്തിന്റെയോ സൂചന നൽകിയിരുന്നു. ഇതിനുപിന്നാലെ അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം ഉടൻ വരുന്നുണ്ടെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു. Content Highlights:north korea says they had conducted a very important test


from mathrubhumi.latestnews.rssfeed https://ift.tt/38m76HJ
via IFTTT