Breaking

Tuesday, December 3, 2019

അയോധ്യക്കേസ് പുനഃപരിശോധനാ ഹര്‍ജി: രാജീവ് ധവാനെ ഒഴിവാക്കി ജമിയത് ഉലമ ഇ ഹിന്ദ്

ന്യൂഡൽഹി: അയോധ്യക്കേസ് വിധിക്കെതിരെ ജമിയത് ഉലമ ഇ ഹിന്ദ് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ കോടതിയിൽ ഹാജാരാകുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഒഴിവാക്കി. അനാരോഗ്യം കാരണമാണ് ഒഴിവാക്കിയതെന്നാണ് ജമിയത് ഉലമ ഇ ഹിന്ദ് നൽകിയ വിശദീകരണം. രാജീവ് ധവാൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്നെ ഒഴിവാക്കിയ കാര്യം അറിയിച്ചത്. തന്നെ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പറയുന്ന വിശദീകരണം തെറ്റാണ്. തനിക്ക് അനാരോഗ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് അനുമതി നൽകിയ ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീംകോടതിയിൽ ആദ്യ പുനഃപരിശോധനാ ഹർജി തിങ്കളാഴ്ചയാണ് സമർപ്പിച്ചത്. കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്നഅന്തരിച്ച എം. സിദ്ദിഖിന്റെ പ്രതിനിധിയും ജമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാനാ സയിദ് ആഷാദ് റഷീദിയാണു ഹർജിക്കാരൻ. അഖിലേന്ത്യാ മുസ്ലിംവ്യക്തിനിയമബോർഡും വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നു. അതേസമയം, കേസിലെ മുഖ്യകക്ഷികളിലൊന്നായ യു.പി. സുന്നി സെൻട്രൽ വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. വൈകാരികമായ വിഷയമാണെന്നും രാജ്യത്തു സമാധാനം നിലനിൽക്കണമെന്നുബോധ്യമുണ്ടെങ്കിലും നീതി ലഭിക്കാതെ സമാധാനമുണ്ടാവില്ലെന്ന് ജമിയത് ഉലമയുടെ ഹർജിയിൽ പറയുന്നു. വിധിയിലെ മുഴുവൻ കാര്യങ്ങളോടും എതിർപ്പില്ല. എന്നാൽ, ചില കാര്യങ്ങളിൽ കോടതിക്കു വ്യക്തമായ പിഴവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുകക്ഷികൾ നടത്തിയ നിയമലംഘനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും അവർക്കനുകൂലമായാണ് വിധി നൽകിയത്- ഹർജിയിൽ പറയുന്നു. Content Highlights:I Have Been Sacked From The Ayodhya Case-Senior Advocate Rajeev Dhavan


from mathrubhumi.latestnews.rssfeed https://ift.tt/2OFQt1A
via IFTTT