ക്യാന്‍സര്‍ എന്നാല്‍ കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ്. ലുക്കീമിയ, ലിംഫോമ, കാര്‍സ്നോമ, സാര്‍ക്കോമ എന്നിവ വിവിധതരം ക്യാന്‍സറുകളാണ്. ക്യാന്‍സര്‍ ഏതുതരം കോശത്തില്‍നിന്നുല്‍ഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം.ജീവിത ശൈലിയാണ് ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍ , ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് ക്യാന്‍സര്‍ വരാനുള്ള സാധ്യത. ക്യാന്‍സറുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടക്കുന്നുണ്ട്.
പ്രോട്ടീന്‍ മൂലം ക്യാന്‍സര്‍ ഉണ്ടാവുമെന്ന് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്‍. റാസ് എന്ന പ്രോട്ടീനാണ് ക്യാന്‍സര്‍ പടരാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. അര്‍ബുദ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് ഈ പ്രോട്ടീന്‍ കാരണമാകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ഇല്ലിയനോസ് സര്‍വകലാശായിലെ ഒരു സംഘം ഗവേഷകാരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
കോശപാളികളില്‍ ഇവ വേഗത്തില്‍ പറ്റിചേരുകയാണ് ചെയ്യുന്നത്. ഇത് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്ക്ക് തുടക്കമിടുന്നു. 98 ശതമാനം പാന്‍ക്രിയാസ് ക്യാന്‍സറുകള്‍ക്കും ഈ റാസ് പ്രോട്ടീന്‍റെ പ്രവര്‍ത്തനം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രോട്ടീന്‍ കോശങ്ങള്‍ വിഭജിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഫലമായി സാധാരണപോലെ കോശങ്ങള്‍ മരിക്കുന്നില്ല. പകരം അവ മ്യൂട്ടേഷന് വിധയമാകുന്നു. ഇതാണ് കാന്‍സറിലേക്ക് വഴിതുറക്കുന്നത്.
from Anweshanam | The Latest News From Health http://bit.ly/2ZleX3F
via IFTTT