പൊളിച്ചുവിൽക്കൽ, കാലപ്പഴക്കം, മോഷണം തുടങ്ങിയ കാരണങ്ങളാൽ ഉപയോഗത്തിലില്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) നിയമാനുസരണം റദ്ദാക്കേണ്ടതാണ്. വാഹനം രജിസ്റ്റർ ചെയ്ത സബ് ആർ.ടി.ഓഫീസിലാണ് ഇതിന് അപേക്ഷിക്കേണ്ടത്. തുടർന്ന്, വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ച് അനുമതിനൽകുന്നതോടെ വാഹനം പൊളിക്കാം. എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവയുൾപ്പെടുന്ന ഭാഗം സബ് ആർ.ടി. ഓഫീസിൽ ഹാജരാക്കുകയും വേണം. ഇതോടെ ആർ.സി. റദ്ദാക്കുന്നതിനാൽ വാഹനം തുടർന്നുള്ള നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാക്കപ്പെടും. മോഷണം പോകുന്ന വണ്ടികളുടെ കാര്യത്തിൽ എഫ്.ഐ.ആർ. ഉൾപ്പെടെയുള്ള രേഖകളുമായാണ് ആർ.സി. റദ്ദാക്കാൻ അപേക്ഷിക്കേണ്ടത്. എന്നാൽ, പലരും ഈ നടപടികളൊന്നും സ്വീകരിക്കാതെയാണ് വാഹനം പൊളിക്കാനായി വിൽക്കുന്നത്. ഇങ്ങനെയുള്ളവരുടെ പേരിൽ മോട്ടോർ വാഹന വകുപ്പിൽ നികുതി കുടിശ്ശിക നിലനിൽക്കും. ഒറ്റത്തവണ തീർപ്പാക്കൽ 2019 ഏപ്രിൽ ഒന്നുവരെയുള്ള കാലയളവിൽ കുറഞ്ഞത് അഞ്ചുവർഷത്തെ നികുതി കുടിശ്ശികയുള്ള വാഹനങ്ങളാണ് പരിഗണിക്കുന്നത്. അതായത് അവസാനം നികുതി അടച്ചത് 2014 ഏപ്രിൽ ഒന്നിന് മുൻപായിരിക്കണം. ഇങ്ങനെയുള്ളവർക്ക് ഡിസംബർ 31 വരെ ബന്ധപ്പെട്ട സബ് ആർ.ടി.ഓഫീസിൽ അപേക്ഷ നൽകാം. എത്രവർഷത്തെ കുടിശ്ശികയുണ്ടെങ്കിലും അവസാന അഞ്ചുവർഷത്തെ നികുതി മാത്രമാണ് പരിഗണിക്കുന്നത്. ഓട്ടോറിക്ഷാ, ബസ്, ടാക്സി, ചെറുതും വലുതുമായ ചരക്കുവാഹനങ്ങൾ (മഞ്ഞ നമ്പർ പ്ലേറ്റ്) എന്നിവ ഉൾപ്പെടുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതി, അധിക നികുതി, പലിശ എന്നിവയുടെ 20 ശതമാനം അടച്ചാൽ മതി. ഇരുചക്രവാഹനങ്ങൾ, സ്വകാര്യ കാറുകൾ തുടങ്ങിയ നോൺ ട്രാൻസ്പോർട്ട് വിഭാഗങ്ങളിലെ വണ്ടികൾക്ക് 30 ശതമാനവും. ഇതിനാൽ ലക്ഷങ്ങളുടെ ബാധ്യതക്കാർക്കും ചെറിയ തുക അടച്ച് മോട്ടോർ വാഹനവകുപ്പിന്റെ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാം. രേഖകൾ ആവശ്യമില്ല ആർ.സി. ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വെൽഫെയർ ഫണ്ട് രസീത് തുടങ്ങിയ രേഖകൾ നികുതി അടയ്ക്കാൻ വേണ്ടതാണ്. എന്നാൽ, ഒറ്റത്തവണ തീർപ്പാക്കലിന് ഇവയൊന്നും ആവശ്യമില്ല. വാഹനം മോഷണം പോയതിനാലോ പൊളിക്കാനായി വിറ്റതിനാലോ ഇങ്ങനെ ബാധ്യത തീർക്കാം. അവർ 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണം. ബാധകമല്ലാത്തവർ വാഹനം രജിസ്റ്റർ ചെയ്തശേഷം നികുതി അടച്ചിട്ടില്ലാത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ലഭിക്കില്ല. Content Highlights:One Time Settlement For Vehicle Tax
from mathrubhumi.latestnews.rssfeed https://ift.tt/2Mi0lNF
via
IFTTT