ശല്യം ....... വീഡിയോ ഫോൺ കോളുകൾ ഇനി നിർത്തൂ.കർശനമായ ഉത്തരവാണ് ഹൈക്കോടതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മനസ്സിൽ വീഡിയോ കോളുകൾ ഏൽപിച്ച മുറിപ്പാടുകൾ വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം, പെൺകുട്ടിക്ക് ഏഴ് വയസ്സാണ് പ്രായം. പെൺകുട്ടി അച്ഛന്റെയോ അമ്മയുടെയോ കൂടെ മാറി മാറി തൽക്കാലം താമസിക്കണം. കുടുംബ കോടതി നൽകിയ ഉത്തരവ് അങ്ങനെയാണ്. ആരുടെ കൂടെയാണെങ്കിലും വീഡിയോ കോളുകൾ അനുവദിച്ചിരുന്നു. പക്ഷെ ഈ കോളുകൾ കുട്ടിയെ വല്ലാതെ വേദനിപ്പിക്കുന്നു. ഇങ്ങനെ വേദനിച്ചാൽ മനസ്സിന്റെ സമനിലതന്നെ തെറ്റിപ്പോകും എന്നുള്ള ആശങ്കയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. അതിനാൽ വീഡിയോ കോളുകൾ അനുവദിച്ചിരുന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുട്ടി അമ്മയോടൊപ്പം താമസിക്കുമ്പോൾ വീഡിയോ കോളുകൾ അച്ഛൻ വിളിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന ഉത്തരവ് നൽകി. കുട്ടി അച്ഛനോടൊപ്പമുള്ളപ്പോൾ അമ്മയും വിളിക്കേണ്ട. കുട്ടിയുടെ അമ്മ പാട്ടുകാരിയാണ്. അച്ചൻ ചലച്ചിത്ര നടനും കുട്ടിയുടെ കസ്റ്റഡിക്ക് വേണ്ടി അച്ഛനും അമ്മയും വഴക്കടിച്ചു. അങ്ങനെയാണ് പ്രശ്നം കോടതി കയറിയത്. കീഴ്ക്കോടതിയിൽ കേസു നടക്കുമ്പോൾ ഇരുവരും ഒരിഞ്ചുപോലും വിട്ടു കൊടുക്കാത്ത രീതിയിലാണ് പോരാട്ടം. ഹർജികളോട് അനുബന്ധിച്ച് നിരവധി ഉപഹർജികളും ഇരുവരും നിരത്തി. അതായത് ഇഞ്ചോടിഞ്ച് പോരാട്ടം. അച്ഛന്റെയും അമ്മയുടെയും പോരാട്ടവും കലഹവും മൂലം കുട്ടിയുടെ മനസ്സമാധാനവും തകർന്ന നിലയിലാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇവിടെ എന്താണ് സംഭവിക്കുന്നത്? വീഡിയോ കോളുകളിൽ നിന്ന് കാണാൻ കഴിയുന്നത് കുട്ടിയുടെ മനസ്സ് സംഘർഷത്തിലാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. അതിന്റെ ആഴം കൂടി വരുന്നു. അതിനാലാണ് വീഡിയോ കോളുകൾ നിർത്താൻ കോടതി ഉത്തരവിട്ടത്. കുട്ടികൾ ദൈവത്തിന്റെ വരദാനമാണ്, ഹൈക്കോടതി ഓർമ്മിപ്പിച്ചു. കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. അങ്ങനെയുള്ള കുട്ടിക്കും മൗലീകാവകാശങ്ങൾ ഉണ്ട്. അത് സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കൾക്കാണ്. ഹൈക്കോടതി പറഞ്ഞു. അച്ഛനും അമ്മയ്ക്കും ഇടയിൽ കിടന്ന് കുട്ടി ഞെരിയുകയാണ്. കുട്ടിയുടെ മനസ്സിനേൽക്കുന്ന മുറിപ്പാടുകളെക്കുറിച്ച് അച്ഛനോ അമ്മയ്ക്കോ യാതൊരു കൂസലുമില്ല. ഇങ്ങനെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രതികരിച്ചത്. ഇതാണ് വേദനിപ്പിക്കുന്ന സ്ഥിതി. ഇനിയും കുട്ടിയെ അച്ഛനും അമ്മയും വേദനിപ്പിച്ചാൽ ബാലനീതി നിയമം അനുസരിച്ച് കുഞ്ഞിനെ മറ്റേതെങ്കിലും രക്ഷാ സംവിധാനത്തിലേക്ക് മാറ്റേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കീഴ്ക്കോടതിയുടെ ചില നിർദേശങ്ങൾക്ക് എതിരെയാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. അച്ഛന്റെ കൂടെ താമസിച്ചിരുന്ന ഘട്ടത്തിൽ കുട്ടിയുടെ സ്ഥിതി അപകടത്തിലാണെന്നുള്ള രീതിയിലായിരുന്നു അമ്മയുടെ വാദം. പക്ഷെ അതൊക്കെ ഹൈക്കോടതി സ്വീകരിച്ചതേയില്ല. മന:സമാധാനത്തോടെ കുട്ടിക്ക് ജീവിക്കാൻ കഴിയുന്നില്ല. വീഡിയോ കോളുകൾ അനുവദിച്ച കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. Content Highlights: Video calling adds to the childs psychological stress
from mathrubhumi.latestnews.rssfeed https://ift.tt/2ryb6E8
via
IFTTT