ന്യൂഡൽഹി: ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയും ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തർ ഡഫ്ലോയും നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി. സ്വീഡനിലെ സ്റ്റോക്ഹോം കൺസേർട്ട് ഹാളിൽ നടന്ന പുരസ്കാര ദാന ചടങ്ങിലേക്ക് പരമ്പാരഗത ഇന്ത്യൻ വേഷമണിഞ്ഞാണ് ഇരുവരും എത്തിയത്. അഭിജിത് ബാനർജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞപ്പോൾ എസ്തർ ഡഫ്ലോ നീല സാരിയിലാണ് എത്തിയത്. ഇവർക്കൊപ്പം പുരസ്കാരം പങ്കിട്ട അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കൽ ക്രെമ്മർ അമേരിക്കൻ വേഷത്തിലെത്തി. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറിൽ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാര ജേതാക്കളായി തിരഞ്ഞെടുത്തത്. അമർത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേൽ പുസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനർജി. കൊൽക്കത്തയിലാണ് അഭിഷേക് ബാനർജി ജനിച്ചത്. മസചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസർമാരാണ് അഭിഷേകും ഡഫ്ലോയും ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മർ. Watch Abhijit Banerjee, Esther Duflo and Michael Kremer receive their medals and diplomas at the #NobelPrize award ceremony today. Congratulations! They were awarded the 2019 Prize in Economic Sciences “for their experimental approach to alleviating global poverty.” pic.twitter.com/c3ltP7EXcF — The Nobel Prize (@NobelPrize) December 10, 2019 Content Highlights:Dressed in bandhgala and dhoti, Abhijit Banerjee receives Nobel Prize 2019
from mathrubhumi.latestnews.rssfeed https://ift.tt/36rB23o
via
IFTTT