മംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ശനിയാഴ്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു പോലീസ്. പൗരത്വ നിയമ ഭേദഗതിയിൽ പോലീസ് വെടിവെയ്പ്പും സംഘർഷവുമുണ്ടായ മംഗളൂരുവിലേക്ക് സിദ്ധരാമയ്യ എത്തിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സിദ്ധരാമയ്യയ്ക്ക് മംഗളൂരു പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കർഫ്യൂ നിലനിൽക്കുന്ന മംഗളൂരുവിലേക്ക്മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തുന്നതിനാൽ വലിയ സുരക്ഷയാണ് നഗരത്തിലാകെ പോലീസ് ഒരുക്കുന്നത്. അതിർത്തി പ്രദേശത്ത് നിന്ന് കർശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ നഗരത്തിലേക്ക് കടത്തിവിടുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് മംഗളൂരുവിൽ ചേരുന്നുണ്ട്. സമരം നടത്താൻ സംഘടനകൾ അനുമതിആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്ന് സർക്കാറിനെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിനാൽ കൂടുതൽ സംഘടനകൾ ഇന്ന് അനുമതി ആവശ്യപ്പെട്ട് എത്തിയേക്കും.അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലിൽ സുരക്ഷ കർശനമാക്കാനാണ് മംഗളൂരു പോലീസിന് ലഭിച്ച നിർദേശം. ടൗൺ ബാങ്ക്, മൈസൂർ സർക്കിൾ എന്നിവയ്ക്ക് പുറമേ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം കൂടുതൽ പോലീസിനെ വ്യന്യസിച്ച് സംസ്ഥാനത്താകെ സുരക്ഷ കർശനമാക്കാനാണ് പോലീസ് തീരുമാനം. Content Highlights;mangalore police asked siddaramaiah to postponed hisjourney to mangalore
from mathrubhumi.latestnews.rssfeed https://ift.tt/35FlHvX
via
IFTTT