Breaking

Saturday, December 21, 2019

എയര്‍ ഇന്ത്യയെ വില്‍ക്കരുത്, പ്രധാനമന്ത്രിക്ക് എയര്‍ ഇന്ത്യ യൂണിയനുകളുടെ കത്ത്

ഡൽഹി: പൊതുമേഖലാസ്ഥാപനമായ എയർ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ളശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് ഒരു വിഭാഗം എയർ ഇന്ത്യ യൂണിയന്റെ കത്ത്. ഓഹരികൾ സ്വകാര്യ കമ്പനിക്ക് വിറ്റഴിക്കുന്നതിന്പകരം എൽ&ടി, ഐടിസി എന്നിവയുടെ മാതൃകയിൽ എയർ ഇന്ത്യയെബോർഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകൾ സർക്കാരിനോട് കത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങൾ അവരുടെ അഭിമാനമായി കരുതിയിരുന്ന ഒന്നാണ് എയർ ഇന്ത്യ.ഒരു കാലത്ത് പൊന്നുപോലെ കരുതിയിരുന്ന എയർ ഇന്ത്യയുടെ ഓഹരികൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്നത് പൊതുജനങ്ങൾക്കേൽക്കുന്ന ആഘാതമാവും. കഴിഞ്ഞ മൂന്ന് വർഷമായി എയർ ഇന്ത്യയ്ക്ക് പ്രവർത്തനലാഭമുണ്ട്. എന്നാൽ 4000 കോടിയോളം രൂപ വാർഷിക ചെലവുള്ളതിനാൽ ലോണുകൾ തിരിച്ചടയ്ക്കുന്നത് പ്രധാനവെല്ലുവിളിയായി മാറി. അതിനാൽ കടങ്ങൾ എഴുതിത്തള്ളുന്നത് സർക്കാർ പരിഗണിക്കണമെന്നും എയർ ഇന്ത്യയെ നയിക്കുന്നതിന് ഒരു പ്രൊഫണഷൽ മാനേജ്മെന്റ്സംവിധാനം നടപ്പിലാക്കണമെന്നും കത്തിൽ യൂണിയൻ ആവശ്യപ്പെടുന്നു. ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ കാബിൻ ക്രൂ അസോസിയേഷൻ, ഇന്ത്യൻ പൈലറ്റ്സ് ഗിൽഡ് തുടങ്ങിയ സംഘടനകളുൾപ്പെടെ ആറോളംയൂണിയനുകളാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി, വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി, ഏവിയേഷൻ സെക്രട്ടറി പിഎസ് കരോള, എയർ ഇന്ത്യ സിഎംഡി അശ്വനി ലോഹനി എന്നിവർക്കും കത്തയച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം 2020 മാർച്ചോടെ പൂർത്തിയാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 58,000 കോടിക്കടുത്തുള്ള ബാധ്യതകളാണ് നിലവിൽ എയർഇന്ത്യയ്ക്കുള്ളത്. സ്വകാര്യവത്കരിച്ചില്ലെങ്കിൽ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങും വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് എയർ ഇന്ത്യ, ഭാരത് പെട്രോളിയം എന്നീരണ്ട് സുപ്രധാന പൊതുമേഖലാ കമ്പനികൾ വിൽക്കുന്നതെന്നാണ് വിശദീകരണം. Content Highlights:Air India Unions Appeal To PM Modi, Disinvestment in Air India


from mathrubhumi.latestnews.rssfeed https://ift.tt/2Q4IPgV
via IFTTT