ലണ്ടൻ: ക്രിക്കറ്റിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡൻ പ്രഖ്യാപിച്ച ദശാബ്ദത്തിലെ ടെസ്റ്റ് ടീമിന്റെ നായകനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷത്തെ ടെസ്റ്റ് മത്സരങ്ങളിൽ പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പ്. കോലിയെ കൂടാതെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മാത്രമാണ് ടെസ്റ്റ് ടീമിലെത്തിയ ഇന്ത്യക്കാരൻ. വിസ്ഡണിന്റെ റിവ്യു പാനലാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ ദശാബ്ദത്തിലെ ടീമിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും മൂന്നു വീതം താരങ്ങൾ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചു. ഓസ്ടേലിയയിൽ നിന്ന് രണ്ട് താരങ്ങൾ ടീമിലെത്തി. അതേസമയം ദശാബ്ദത്തിലെ ഏകദിന ടീമിൽ കോലി, ഓപ്പണർ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ ധോനി എന്നിവരും ഇടംനേടി. ഇതുവരെ ഇന്ത്യയ്ക്കായി 84 ടെസ്റ്റുകളിൽനിന്ന്7202 റൺസ് നേടിയ കോലി 27 സെഞ്ചുറികളും 22 അർധസെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ശരാശരി 54.97. 242 ഏകദിനങ്ങളിൽനിന്ന് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത് 11609 റൺസ്. ശരാശരി 59.84. 43 സെഞ്ചുറികളും 55 അർധസെഞ്ചുറികളും. 221 ഏകദിനങ്ങളിൽനിന്ന് രോഹിത് ശർമ നേടിയത് 8944 റൺസ്. ശരാശരി 49.14. 28 സെഞ്ചുറികളും 43 അർധസെഞ്ചുറികളും. ടെസ്റ്റ് ടീം: അലെസ്റ്റർ കുക്ക് (ഇംഗ്ലണ്ട്), ഡേവിഡ് വാർണർ (ഓസ്ട്രേലിയ), കുമാർ സംഗക്കാര (ശ്രീലങ്ക), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), വിരാട് കോലി (ഇന്ത്യ), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), എ.ബി. ഡിവിലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ആർ. അശ്വിൻ (ഇന്ത്യ), ഡെയ്ൽ സ്റ്റെയിൻ (ദക്ഷിണാഫ്രിക്ക), കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്). ഏകദിന ടീം: രോഹിത് ശർമ, വിരാട് കോലി (ഇന്ത്യ), ഡേവിഡ് വാർണർ (ഓസ്ട്രേലിയ), എ.ബി. ഡിവിലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ജോസ് ബട്ലർ (ഇംഗ്ലണ്ട്), ഷാകിബ് അൽ ഹസൻ (ബംഗ്ലാദേശ്), എം.എസ്. ധോനി (ഇന്ത്യ), ലസിത് മലിംഗ (ശ്രീലങ്ക), മിച്ചെൽ സ്റ്റാർക് (ഓസ്ട്രേലിയ), ട്രെന്റ് ബോൾട്ട് (ന്യൂസീലൻഡ്), ഡെയ്ൽ സ്റ്റെയിൻ (ദക്ഷിണാഫ്രിക്ക). Content Highlights:Wisden releases test team of the decade kohli captain
from mathrubhumi.latestnews.rssfeed https://ift.tt/2PTQrDV
via
IFTTT