Breaking

Friday, December 4, 2020

മന്ത്രിയുടെ വിരുന്ന് നിഷേധിച്ചു; വിദ്യയുടെ ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞതായി ആരോപണം

മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന്വിദ്യ ബാലൻ ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞതായി ആരോപണം. വിദ്യയുടെ ഷേർണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് മധ്യപ്രദേശിൽ നടക്കുന്നത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാ ബാലൻ മധ്യപ്രദേശിലുണ്ട്. ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്. എന്നാൽ മന്ത്രിയുടെ ക്ഷണം വിദ്യ നിരസിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ സിനിമാസംഘത്തിന്റെ വാഹനങ്ങൾ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങൾ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാൽ ഇതേ സംബന്ധിച്ച ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് വിദ്യയുടെ ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ വച്ച് കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. Content Highlights:Vidya Balan reportedly Refuses to Have Dinner With Minister Vijay Shah, Stops sherni Film Shooting


from mathrubhumi.latestnews.rssfeed https://ift.tt/2L6uqlv
via IFTTT