Breaking

Thursday, December 12, 2019

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാർ കക്ഷികളായാണ് ഹർജി സമർപ്പിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, നവാസ് കാനി എന്നീ പാർലമെന്റ് അംഗങ്ങളാണ് ഹർജി സമർപ്പിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയിൽ ആദ്യത്തെ ഹർജിയായി റിട്ട് ഹർജി ഫയൽ മുസ്ലിംലീഗ് ഒരുങ്ങുന്നത്. മതത്തിന്റെ പേരിൽ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. മറ്റ് മതവിഭാഗങ്ങൾക്ക് നൽകുന്ന അവകാശം മുസ്ലിങ്ങൾക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകുന്നത്. ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ തുടർന്ന് രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ നിയമമാകും. മുസ്ലിംലീഗിന് പുറമെ മറ്റ് ചില കക്ഷികൾ കൂടി സുപ്രീംകോടതിയിൽ ഹർജി നൽകുമെന്നാണ് സൂചന. കിസ്മസ് അവധി ആരംഭിക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് മുന്നിൽ വരുത്താനാണ് ഹർജി നൽകുന്ന കക്ഷികളുടെ ശ്രമം. Content Highlights: IUML will file writ petition against CAB


from mathrubhumi.latestnews.rssfeed https://ift.tt/2sn62m0
via IFTTT