Breaking

Thursday, December 12, 2019

പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ഐപിഎസ് ഓഫീസര്‍ രാജിവെച്ചു

മുംബൈ: വിവാദമായ പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസർ രാജിവെച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കെതിരെയുള്ളതാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുറഹ്മാൻ എന്ന ഐപിഎസ് ഓഫീസർ സർവീസ് വിട്ടിറങ്ങിയത്. മുംബൈയിലാണ് അബ്ദുറഹ്മാൻ പ്രവർത്തിച്ചിരുന്നത്. പൗരത്വഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം അറിയിച്ചത്.ഈ ബില്ലിൽ അപലപിക്കുന്നു. ഭരണഘടയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ളതാണിത്. നാളെ മുതൽ ഓഫീസിൽ പോകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. സർവീസിൽ നിന്ന് രാജിവെക്കുകയാണ് താനെന്നും അബ്ദുറഹ്മാൻ ട്വീറ്റ് ചെയ്തു. രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യസഭയിൽ 99 നെതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസാക്കിയെടുത്തത്. ലോക്സഭയിൽ നേരത്തെ പാസാക്കിയിരുന്നു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐ.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അബ്ദുറഹ്മാൻ. പൗരത്വഭേദഗതി ബിൽ ഇന്ത്യൻബഹുസ്വരതക്കെതിരാണ്. ജനാധിത്യരീതിയിൽ ബില്ലിനെ എതിർക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ചരിത്രം വളച്ചൊടിക്കുകയും സഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നും അബ്ദുറഹ്മാൻ മറ്റൊരു ട്വീറ്റിൽ കുറിച്ചു. Content Highlights:Maharashtra IPS Officer Quits-Against Citizenship Bill


from mathrubhumi.latestnews.rssfeed https://ift.tt/2LM8rxQ
via IFTTT