Breaking

Saturday, December 14, 2019

അസമില്‍ അക്രമം കുറയുന്നു; ഗുവാഹാട്ടിയില്‍ കര്‍ഫ്യൂവിൽ ഇളവ് നല്‍കി

ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയിൽ കർഫ്യൂവിൽഇളവ് നൽകി. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് ജില്ലാ ഭരണകൂടം കർഫ്യൂ ഇളവ് നൽകിയത്. എന്നാൽ അനിശ്ചിതകാല കർഫ്യൂ നിലനിൽക്കുന്ന അസമിലെ 10 ജില്ലയിൽ ഇന്റർനെറ്റ് വിലക്ക് 48 മണിക്കൂർകൂടി നീട്ടി. നേരത്തെ 10 ജില്ലകളിൽ 24 മണിക്കൂർ ഇന്റർനെറ്റ് വിലക്കാണ് ഭരണകൂടം ഏർപ്പെടുത്തിയത്. ബുധനാഴ്ച പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് ഗുവാഹാട്ടിയിലും അസമിലെ മറ്റ് പ്രദേശങ്ങളിലും പ്രതിഷേധം രക്തരൂഷിതമായത്. ഗുവാഹാട്ടിയിൽ വ്യാഴാഴ്ച രാവിലെ കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. പോലീസ് വെടിവെപ്പിൽ ഗുവാഹാട്ടിയിൽ രണ്ട് പേർ മരിച്ചു. പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാന പൂർണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയിൽ മാത്രമാണ് വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സായുധ സേനയ്ക്ക് പുറമേ 26 കോളം സൈനികരേയും അസ്സമിൽ വിന്യസിച്ചിട്ടുണ്ട്. Content Highlights:curfew relaxed in guwahati over Citizenship Amendment Act protests


from mathrubhumi.latestnews.rssfeed https://ift.tt/2Pi47bE
via IFTTT