Breaking

Sunday, December 8, 2019

ഇത്തരത്തിലുള്ള എന്ത് ക്രൂരത നടന്നാലും ഒരു പോലീസ് വെടിവെപ്പുണ്ടാവും- തെലങ്കാന മന്ത്രി

ഹൈദരാബാദ്: തെലങ്കാനയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതു പോലെയുള്ള എന്ത് ക്രൂരത നടന്നാലും അവിടെ ഇത്തരത്തിലുള്ള ഒരു പോലീസ് വെടിവെപ്പുണ്ടാവുമെന്ന മുന്നറിയിപ്പുമായി തെലങ്കാന മന്ത്രിതലസനി ശ്രീനിവാസ യാദവ് . തെലങ്കാനയിലെ പോലീസ് വെടിവെപ്പ് വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ഇത്തരത്തിലുള്ള പോലീസ് വെടിവെപ്പുകൾ കുറ്റവാളികൾക്ക് പാഠമാണെന്നും സർക്കാർ സമ്മതത്തോടെയാണ് ഇത് നടന്നതെന്നും മന്ത്രി മാധ്യമങ്ങളോട് സൂചിപ്പിച്ചു. "നിങ്ങളുടെ സ്വഭാവം മോശമാണെങ്കിൽ, കോടതി വിചാരണയിൽ പ്രത്യേകിച്ച് ഒന്നും ലഭിക്കുന്നില്ലെങ്കിൽ കേസുകൾ നീണ്ടു പോകുമ്പോൾ, കുറ്റവാളികൾ ജാമ്യം നേടി പുറത്തു പോകുമ്പോൾ ഇത് പാഠമാണ്. ഇങ്ങനൊരുസംഭവം ഇനിയുണ്ടാവില്ല. ഈ കൃത്യത്തിലൂടെ ഞങ്ങളൊരു സന്ദേശം നൽകുകയാണ്. ഇത്തരത്തിൽ അതി ക്രൂരമായ കുറ്റകൃത്യം ചെയ്യുമ്പോൾ അത്ക്രൂരമാണെന്നും ഒരു ഏറ്റുമുട്ടൽ കൊലയുണ്ടാവുമെന്നതുമാണ് ഞങ്ങളുടെ സന്ദേശം", മന്ത്രിതലസനി ശ്രീനിവാസ യാദവ് പറഞ്ഞു. മേലധികാരികളുടെ അറിവോടെയല്ലേ പോലീസ് വെടിവെപ്പെന്ന ചോദ്യത്തിന് തീർച്ചയായും. കുറ്റകൃത്യത്തിന്റെ രീതി പരിശോധിച്ചാൽ തന്നെ അത് മനസ്സിലാവുമെന്നാണ്അദ്ദേഹം മാധ്യമങ്ങൾക്ക് മറുപടി നൽകിയത്. രാജ്യത്തിന് ഒരു മാതൃക ഞങ്ങൾ സൃഷ്ടിക്കുകയാണ്. ക്ഷേമ പ്രവർത്തനങ്ങളിലൂടെയല്ല ആ മാതൃക സൃഷ്ടിക്കുന്നത്. പകരം ക്രമസമാധാന പ്രശ്നത്തെ എങ്ങനെ ഞങ്ങൾ കൈകാര്യം ചെയ്യുന്നു എന്ന തിലൂടെയാണെന്നുംമന്ത്രി കൂട്ടിച്ചേർത്തു. ഏറ്റമുട്ടലിന്റെ എല്ലാ ക്രെഡിറ്റും മുക്യമമന്ത്രി കെ ചന്ദ്രശേഖരറാവുവിനാണെന്ന അവകാശവാദം നേരത്തെ യാദവ് ഉന്നയിച്ചിരുന്നു. മുകളിൽ നിന്നുള്ള രാഷ്ട്രീയ അനുവാദം ലഭിക്കാതെ ഇത്തരത്തിൽ ഒന്ന് നടക്കില്ലെന്നും മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.സർക്കാരിന്റെ സമ്മതത്തോടെയാണ് നിയമം കയ്യിലെടുത്തുള്ള പോലീസ് വെടിവെപ്പെന്ന് വെളിവാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. സൈബർ ലോകത്തെ ആൾക്കൂട്ടവും ഒരു വിഭാഗം ജനങ്ങളും പോലീസ് വെടിവെപ്പിനെ പ്രകീർത്തിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ബോബ്ഡെ അടക്കമുള്ളവർനീതി എന്നത് പ്രതികാരമല്ല എന്ന തരത്തിലുള്ള ശക്തമായ സന്ദേശവുമായി മുന്നോട്ടുവന്നിരുന്നു. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ പോലീസ് വെടിവെപ്പിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ സംഘടനയും അന്വേഷണ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. content highlights:If you do something cruel, there will be an encounter, says minister


from mathrubhumi.latestnews.rssfeed https://ift.tt/2RuMQxp
via IFTTT