Breaking

Sunday, December 8, 2019

കെഎഎസ് പരീക്ഷയ്ക്ക് 2200 കേന്ദ്രങ്ങള്‍; 25000 ഇന്‍വിജിലേറ്റര്‍മാര്‍, നിരീക്ഷണ ക്യാമറ സ്ഥാപിക്കും

തിരുവനന്തപുരം: അഞ്ചേമുക്കാൽ ലക്ഷം പേർ അപേക്ഷിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ക്രമക്കേട് തടയുന്നതിന് മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ഓരോ കേന്ദ്രത്തിലും പോലീസിനെ നിയോഗിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങൾ വേണ്ടിവരുമെന്നാണ് പി.എസ്.സി കണക്കാക്കിയിട്ടുള്ളത്. 25,000 ഇൻവിജിലേറ്റർമാരിൽ പരമാവധി അധ്യാപകരെത്തന്നെ ലഭ്യമാക്കാനും പരീക്ഷാകേന്ദ്രമായി വിദ്യാലയങ്ങൾ വിട്ടുനൽകാനും നടപടിയെടുക്കും. കെ.എ.എസിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 -നാണ്.നേരിട്ട് നിയമനത്തിനുള്ള ഒന്നാംധാരയിൽ 5,47,543 പേരും സർക്കാരിലെ ഗസറ്റഡ് ഇതര ജീവനക്കാർക്കുള്ള രണ്ടാംധാരയിൽ 26,950 പേരും ഒന്നാം ഗസറ്റഡ് ജീവനക്കാർക്കുള്ള മൂന്നാംധാരയിൽ 1750 പേരുമാണ് അപേക്ഷ നൽകിയത്. അപേക്ഷകർ പരീക്ഷയെഴുതുമെന്ന് ഡിസംബർ 25-നകം പ്രൊഫൈലിലൂടെ ഉറപ്പുനൽകണം. അല്ലാത്തവരുടെ അപേക്ഷകൾ റദ്ദാക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകുന്നവർക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി ഏഴാംതീയതി മുതൽ വെബ്സൈറ്റിൽ ലഭ്യമാക്കും. ഉറപ്പുനൽകിയശേഷം പരീക്ഷയെഴുതാതിരിക്കുന്നവർക്കും നിശ്ചിത യോഗ്യതയില്ലാതെ പരീക്ഷയെഴുതുന്നവർക്കുമെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. Content Highlights: KAS Exam willconduct on 2200 centres, Will install CC TV camera for surveillance


from mathrubhumi.latestnews.rssfeed https://ift.tt/2sODB0D
via IFTTT