Breaking

Saturday, December 14, 2019

റോഡ് കുത്തിപ്പൊളിക്കുംമുമ്പ് അറിയണം, ഇതൊക്കെ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെകീഴിലുള്ള റോഡുകൾ ഏതാവശ്യങ്ങൾക്ക് വെട്ടിപ്പൊളിക്കാനും മുൻകൂർ അനുമതിയാവശ്യമാണ്. പൈപ്പ് പൊട്ടൽ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനാകും. കുഴിക്കുമ്പോഴും നന്നാക്കുമ്പോഴും ഉദ്യോഗസ്ഥരുടെ മേൽനോട്ടം ആവശ്യമാണ്. അനുമതിയില്ലാതെ റോഡ് കുഴിച്ചാൽ കേസെടുക്കും. ഏത് ഏജൻസിക്കുവേണ്ടിയാണോ റോഡ് കുഴിക്കേണ്ടത് അവർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിൽ വിശദവിവരങ്ങൾ കാണിച്ച് അപേക്ഷിക്കണം. കുഴിക്കേണ്ട സ്ഥലം അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർ പരിശോധിക്കും. റോഡ് നിലവിലുള്ള രീതിയിൽ പുനഃസ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കും. പണം കെട്ടിവെച്ചാൽ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് അനുമതി നൽകുക. എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, പോലീസ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്. അടിയന്തരഘട്ടങ്ങളിൽ ജില്ലാകളക്ടർ, സ്ഥലം എം.എൽ.എ., തദ്ദേശ സ്ഥാപനമേധാവികൾ, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുൾപ്പെടുന്ന സമിതി തീരുമാനമെടുക്കും. കുഴിക്കാൻ റോഡ് ആർക്ക് വിട്ടുകൊടുത്താലും 'ഉടമ' മരാമത്ത് വകുപ്പുതന്നെ. പാലിക്കേണ്ടത് * കരാറിൽ പറയുന്നസമയത്ത് പണി പൂർത്തിയാക്കണം. ഇല്ലെങ്കിൽ നഷ്ടപരിഹാരം ഈടാക്കും. * അപകടമൊഴിവാക്കാൻ, കുഴിക്കുന്ന സ്ഥലത്ത് വേലി, ബാരിക്കേഡ്, സൈൻബോർഡ്, ലൈറ്റ് തുടങ്ങിയ സുരക്ഷാകാര്യങ്ങളും മുന്നറിയിപ്പുകളും വേണം. പണി നടക്കുന്ന സമയത്ത് മരാമത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടവും നിരീക്ഷണവും ആവശ്യമാണ്. * കുഴിക്കുംമുമ്പ് പോലീസിൽ വിവരമറിയിക്കണം. * കുഴിക്കുന്നഭാഗത്ത് പൈപ്പോ കേബിളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. * പൈപ്പ് ലൈനുകൾ റോഡിൽനിന്ന് നിശ്ചിത അകലത്തിലേ സ്ഥാപിക്കാവൂ. * കരാറിലും എസ്റ്റിമേറ്റിലും പറയുന്നതിൽ കൂടുതൽ കുഴിക്കേണ്ടിവന്നാൽ അനുമതി വാങ്ങണം. * ജോലി പൂർത്തിയാൽ കോൺക്രീറ്റ് ഉപയോഗിച്ച് കുഴി നികത്തി അപകടമൊഴിവാക്കുകയും ഗതാഗതത്തിന് പറ്റുന്ന വിധത്തിലാക്കുകയും വേണം. പണി കഴിഞ്ഞാൽ ബാക്കിവന്ന സാധനങ്ങൾ 48 മണിക്കൂറിനകം മാറ്റണം. * ജല അതോറിറ്റിയുടെ പൈപ്പുകൾ 1.2 മീറ്റർ ആഴത്തിലേ സ്ഥാപിക്കാവൂ. പൈപ്പിനടിയിലും മുകൾഭാഗത്തും മണൽ നിറയ്ക്കണം. * ഒരുസമയം ഒരു കിലോമീറ്ററിൽക്കൂടുതൽ കുഴിക്കരുത്. കുഴിച്ചഭാഗം താത്കാലികമായി നന്നാക്കിയിട്ടേ ബാക്കി കുഴിക്കാവൂ. * ഇടുങ്ങിയതും ഗതാഗതത്തിരക്കുള്ളതുമായ റോഡുകൾ പകൽ കുഴിക്കരുത്. Content Highlights:before works, agencies should be follow rules to do works on road


from mathrubhumi.latestnews.rssfeed https://ift.tt/2YNMrri
via IFTTT