ന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസായാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡൽ കമ്മീഷൻ (യു.എസ്.സി.ഐ.ആർ.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബിൽ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറൽ കമ്മീഷൻ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങൾക്കെതിരാണെന്നാരോപിച്ച് പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറികടന്ന് പൗരത്വബില്ലിന് ലോക്സഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഫെഡറൽ കമ്മീഷന്റെ പ്രതികരണം. അമിത് ഷാ അവതരിപ്പിച്ച ബിൽ 80നെതിരേ 311 വോട്ടുകൾക്കാണ് സഭ പാസാക്കിയത്. മുസ്ലിംവിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സർക്കാരിന്റെ നീക്കമെന്നാരോപിച്ച് ബിൽ അവതരണത്തെ കോൺഗ്രസിന്റെനേതൃത്വത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികൾ എതിർത്തിരുന്നു. ബിൽ അടുത്ത ദിവസം തന്നെ രാജ്യസഭയിലും അവതരിപ്പിക്കും. മതം അടിസ്ഥാനമാക്കിയുള്ള ബിൽ ലോക്സഭയിൽ പാസാക്കിയതിൽ വളരെയധികം ആശങ്കയുണ്ടെന്ന് യു.എസ്.സി.ഐ.ആർ.എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. മുസ്ലിംങ്ങളെ പ്രത്യേകമായി ഒഴിവാക്കി മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വത്തിന് നിയമപരമായ മാനദണ്ഡം നിശ്ചയിച്ചിരിക്കുകയാണെന്ന് ഫെഡറൽ കമ്മീഷൻ ആരോപിച്ചു. ഇത് തെറ്റായ ദിശയിലുള്ള അപകടരമായ പ്രവണതയാണ്. ഇത് ഇന്ത്യയുടെ സമ്പന്നമായ മതേതര ബഹുസ്വര ചരിത്രത്തിനും വിശ്വാസം പരിഗണിക്കാതെ നിയമത്തിന് മുന്നിൽ സമത്വം ഉറപ്പ് നൽകുന്ന ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണ്. അസം മാതൃകയിൽ രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്ട്രേഷൻ നടപ്പാക്കുമെന്ന അമിത് ഷാ പറഞ്ഞിരുന്നു. ഇതിലൂടെദശലക്ഷണക്കിന് മുസ്ലിംങ്ങളുടെ പൗരത്വം ഇല്ലാതാക്കാൻ ഇന്ത്യൻ സർക്കാർ ഒരു മത പരീക്ഷണം നടത്തുമോയെന്ന ഭയം തങ്ങൾക്കുണ്ടെന്നും യു.എസ്.സി.ഐ.ആർ.എഫ് പ്രസ്താവനയിൽ അറിയിച്ചു. Content Highlights:Citizenship Bill-Federal US commission seeks sanctions against Amit Shah
from mathrubhumi.latestnews.rssfeed https://ift.tt/36uvANd
via
IFTTT